3000 കോടി കടമെടുക്കും; ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ, വിതരണം ഓഗസ്റ്റ് അവസാനത്തോടെ

തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്.Government has decided to provide 2 months welfare pension for Onam

ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.

5 മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി 3 മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.

ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബർ മാസം വരെ കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടിയാണ്.

ഇതിൽ 3000 കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വർഷം 15,000 കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം....

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Related Articles

Popular Categories

spot_imgspot_img