ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്നും 3 ആൺകുട്ടികളെ കാണാതായി. കഞ്ഞിക്കുഴിയിലെ ഹോപ്പ് എന്ന ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് കാണാതായത്. 15,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം മുതലാണ് കുട്ടികളെ കാണാതായത്. 3 boys went missing from the Children’s Home of the Child Welfare Committee
അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഇതിനെ തുടർന്നാണ് കുട്ടികളെ കാണാനില്ലെന്ന് അധികൃതർ പരാതി നൽകിയത്. ബസ് സ്റ്റാൻ്റുകളിലും നഗരത്തിന്റെ വിവിധയിടങ്ങളിലുമായി പോലീസ് പരിശോധന തുടരുകയാണ്. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.