തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ച് സംവിധായകന്‍ രഞ്ജിത്ത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് രാജി വെച്ചത്.(Director Ranjith resigned from chairman post of chalachithra academy)
നിലവിൽ വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു ബംഗാൾ നടി വെളിപ്പെടുത്തിയത്. ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖിനെതിരെ കേസ് എടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. യുവ നടിയുടെ ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജി വെച്ചിരുന്നു.