തൃശൂര്‍: ഗൂഗിള്‍ പേ വഴി തന്റെ അക്കൗണ്ടില്‍ 80,000 രൂപ തിരികെ നൽകി യുവാവ്. ഒഡിഷയിലെ ഒരു കുടുംബം മകളുടെ വിവാഹ ആവശ്യത്തിനായി അയച്ച തുകയാണ് സിജുവിന്റെ അക്കൗണ്ടിലേക്ക് വന്നത്. തുക കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും നേരെ ബാങ്കിലെത്തി വിവരം അറിയിക്കുകയായിരുന്നു. (young man return money received by wrong upi transaction)
ചാലക്കുടി നഗരസഭയിലെ ശുചീകരണ ജീവനക്കാരനായ സിജു അക്കൗണ്ടില്‍ പണം വന്നതായി മെസ്സേജ് കണ്ടപ്പോള്‍ തനിക്ക് അക്കൗണ്ടുള്ള എസ്ബിഐ ശാഖയില്‍ എത്തുകയായിരുന്നു. പണം അയച്ച നമ്പറിലേക്ക് ബാങ്ക് അധികൃതര്‍ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ്ഡി ഒഡിഷയിലെ ഒരു കുടുംബം മകളുടെ വിവാഹ ആവശ്യത്തിനായി മറ്റൊരാള്‍ക്ക് അയച്ച പണമാണെന്നും നമ്പര്‍ തെറ്റി സിജുവിന്റെ അക്കൗണ്ടിലേക്ക് വന്നതാണെന്നും മനസിലായത്.
പൈസ തെറ്റി അയച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഒഡിഷയിലെ ബാങ്കില്‍ ചെന്ന് വിവരം അറിയിക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അവര്‍ ബാങ്കില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഒഡിഷയിലെ ബാങ്ക് അധികൃതര്‍ ചാലക്കുടി എസ്ബിഐ ശാഖയെ വിവരം അറിയിച്ചു. അക്കൗണ്ട് വഴി പണം തിരിച്ച് അയച്ചാല്‍ മതിയെന്ന് സിജുവിനോട് മാനേജര്‍ പറഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാല്‍ സാധിച്ചില്ല. അവധി ദിവസങ്ങള്‍ കഴിഞ്ഞ് ചൊവ്വാഴ്ച അക്കൗണ്ടിലൂടെ പണം തിരിച്ചയക്കുമെന്ന് സിജു അറിയിച്ചു.