web analytics

പുതുതായി സേനയിലെത്തിയ പൊലീസുകാരിൽ ഒരു പിഎച്ച്.ഡിക്കാരനും 31 ബി.ടെക്കുകാരും…314 പൊലീസുകാർ കർമപഥത്തിലേക്ക്

തളിപ്പറമ്പ്: 2023 നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 പേർ ഉള്‍പ്പെടെ 314 പൊലീസുകാർ കർമപഥത്തിലേക്ക്.314 policemen to Karmapatha

മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു.

2018ലെ പ്രളയകാലം മുതല്‍ ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കാന്‍ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമായി മാറുന്നു. ഇത് പൊലീസിന്റെ കരുത്ത് വലിയ തോതിൽ വര്‍ധിപ്പിക്കുന്നതോടൊപ്പം പുതിയ മുഖം നല്‍കും. ജനങ്ങളുടെ ബന്ധു എന്നതാണ് ജനകീയ പൊലീസിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത -മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം. വിജിന്‍ എം.എല്‍.എ, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പൊലീസ് ബറ്റാലിയന്‍ എം.ആര്‍. അജിത് കുമാര്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ജി. ജയദേവ്, കെ.എ.പി രണ്ട് ബറ്റാലിയന്‍ കമാൻഡന്റ് ആര്‍. രാജേഷ്, കെ.എ.പി നാല് ബറ്റാലിയന്‍ കമാൻഡന്റ് അരുണ്‍ കെ. പവിത്രന്‍ എന്നിവരും പങ്കെടുത്തു.

പുതുതായി സേനയിലെത്തിയ പൊലീസുകാരിൽ ഒരു പിഎച്ച്.ഡിക്കാരനും 31 ബി.ടെക്കുകാരും. 20 എം.എ ബിരുദധാരികൾ, രണ്ട് എം.ടെക്കുകാർ, അഞ്ച് എം.ബി.എക്കാർ, 154 ബിരുദധാരികൾ, ഒരു ബി.എഡ് ബിരുദം, 75 പ്ലസ് ടുക്കാർ, 25 ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവരുമാണ്.

കെ.എ.പി നാലാം ബറ്റാലിയനിലെ എം. അഖില്‍ കുമാര്‍, സെക്കൻഡ് ഇന്‍ കമാൻഡര്‍ കെ.എ.പി രണ്ടാം ബറ്റാലിയനിലെ വിഷ്ണു മണികണ്ഠന്‍ എന്നിവർ പാസിങ് ഔട്ട് പരേഡ് നയിച്ചു. 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക്

ഡൽഹിയിൽ ഭൂചലനം പ്രഭവ കേന്ദ്രം വടക്ക് ന്യൂഡൽഹി: ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂചലനം...

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു, രേണു വന്ന വഴി മറന്നു

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു,...

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം കല്ലൂർക്കാട്: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

Related Articles

Popular Categories

spot_imgspot_img