തിരക്കുള്ള റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബറുടെ ‘ഷോ’; പെറുക്കിയെടുക്കുന്നതിനിടെ തമ്മിൽത്തല്ലി നാട്ടുകാർ, ഗതാഗതകുരുക്ക്

ഹൈദരാബാദ്: തിരക്കുള്ള റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. പണമെടുക്കാൻ ആളുകൾ വാഹനം നിർത്തിയിറങ്ങിയതോടെ വൻ ഗതാഗതക്കുരുക്കും തമ്മിൽത്തല്ലും ഉണ്ടായി. ഹൈദരാബാദിലെ കുകാട്ട്പള്ളിയിൽ പവർ ഹർഷ എന്ന യൂട്യൂബറാണ് റോഡിൽ പണം വാരിയെറിഞ്ഞത്.(YouTuber Sparks Chaos: Money Thrown on Busy Hyderabad Road Causes traffic jam)

ഗതാഗത തടസ്സം നേരിടുന്ന സമയത്ത് ഇയാൾ റോഡിലേക്കിറങ്ങി പണക്കെട്ട് മുകളിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതൽ വലിയ വാഹനങ്ങൾ വരെ നടുറോഡിൽ നിർത്തി പണം പെറുക്കാനിറങ്ങി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവച്ചത്. ഈ രീതിയിലുള്ള വിഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നൽകിയാണ് പവർ ഹർഷ വിഡിയോ അവസാനിപ്പിക്കുന്നത്. താൻ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവർക്ക് സമ്മാനങ്ങളും ഇയാൾ വാഗ്ദാനം ചെയ്യുന്നു.

സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ യൂട്യൂബർക്കെതിരെ വലിയ വിമർശനമുയർന്നു. പവർ ഹർഷയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെത്തന്നെ ഒട്ടേറെപ്പേർ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img