മുംബൈയിൽ നിന്നും മൂന്നാർ കാണാനെത്തി; തന്നെ ‘കോടീശ്വരനാക്കിയ” ജ്വല്ലറി കുടുംബത്തിന് കാണിച്ചു കൊടുത്തു; പുറത്തു നിന്ന് വീഡിയോയും പകർത്തി; 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങിയ പ്രതിക്ക് മാപ്പ് നൽകി മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമ

കൊച്ചി: 18 വർഷം മുൻപ് 30 പവൻ കൈക്കലാക്കി മുങ്ങി മുംബയിൽ നാലു ജുവലറികളുടെ ഉടമയായി വളർന്ന മഹീന്ദ്ര ഹശ്ബ യാദവ് (53) മോഷണമുതലിന്റെ നിലവിലെ വിലയുടെ ഇരട്ടി തിരിച്ചു നൽകി. മാപ്പപേക്ഷിച്ചു.18 years ago, the jewelery owner of Muvattupuzha pardoned the accused who took 30 gmgold and drowned

മനസ്സലിഞ്ഞ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജുവലറിയുടമ വേണുഗോപാൽ കേസിൽ നിന്ന് പിൻമാറി.

കഴിഞ്ഞ 19നാണ് ഇയാൾ മുംബയിൽ പിടിയിലാകുന്നത്. ഇതിന് ഒരാഴ്ച മുമ്പ് കുടുംബസമേതം മൂവാറ്റുപുഴയിലെത്തിയിരുന്നു. തന്നെ ‘കോടീശ്വരനാക്കിയ” ജുവലറി കുടുംബത്തിന് കാണിച്ചു കൊടുത്തു. പുറത്തു നിന്ന് വീഡിയോയും പകർത്തി.

മൂന്നാറിൽ അടിച്ചുപൊളിക്കാൻ എത്തിയപ്പോഴാണ് പഴയ വഴിയിലേക്കും നടന്നത്. 22 വർഷം തന്നെ പോറ്റിയ ജുവലറി വീണ്ടും കണ്ടപ്പോൾ കുറ്റബോധം തോന്നി.

വേണുഗോപാലിനോട് മാപ്പപേക്ഷിക്കാൻ തീരുമാനിച്ചാണ് അന്ന് മടങ്ങിയത്. ഇയാളെ പൊലീസ് കൊണ്ടുവരുന്നതറിഞ്ഞ് ബംഗളൂരു വിമാനത്തവളത്തിൽ എത്തിയ വേണുഗോപാലിനോട് ഇക്കാര്യം കരഞ്ഞുപറഞ്ഞു.

കാലിൽ വീണ് മാപ്പും ചോദിച്ചു. തുക മഹീന്ദ്രയുടെ മകൻ ബുധനാഴ്ച മൂവാറ്റുപുഴയിൽ എത്തി കൈമാറുകയായിരുന്നു.15-ാം വയസിലാണ് മുംബയ് സാൻഗ്ലി സ്വദേശിയായ മഹീന്ദ്ര മൂവാറ്റുപുഴയിൽ എത്തിയത്.

വേണുഗോപാലിന്റെ വിശ്വസ്തനായി. സ്വർണം ശുദ്ധീകരിക്കാൻ ഇയാളാണ് പതിവായി കൊണ്ടുപോയിരുന്നത്. 2006ൽ ഇങ്ങനെ പോയപ്പോഴാണ് 30 പവനും മൂവാറ്റുപുഴയിലെ സുഹൃത്തിൽ നിന്നു വാങ്ങിയ ഒന്നരലക്ഷവുമായി മുങ്ങിയത്.

മോഷണത്തിന് മുമ്പ് ഭാര്യയെയും മക്കളെയും നാട്ടിലെത്തിച്ചു.ഇയാളുടെ ഒരു ഫോട്ടോ പോലും ലഭിക്കാതെ ആദ്യ അന്വേഷണം നിലച്ചു. നവകേരള സദസിൽ വേണുഗോപാൽ നൽകിയ പരാതി പുനരന്വേഷണത്തിന് വഴിതുറന്നു.

മഹീന്ദ്രയുടെ മകനൊപ്പം മൂവാറ്റുപുഴ സ്കൂളിൽ പഠിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിൽ ഇരുവരും ഇപ്പോഴും സൗഹൃദം പങ്കിടാറുണ്ട്. ഇത് വഴിത്തിരിവായി.

മുംബയിലെ മുലുന്ദ് ജോർജിയോൺ ലിങ്ക് റോഡിലെ വീട്ടിൽ കേരള പൊലീസെത്തിയപ്പോൾ മഹീന്ദ്രയുടെ ഗുണ്ടകൾ വളഞ്ഞു. മൽപ്പിടിത്തത്തിലൂടെ പിടികൂടി.

മൂന്ന് വാഹനങ്ങളിലായി ഗുണ്ടകൾ പിന്തുടർന്നു. പൂനെവരെ ഒരുവിധമെത്തി. അവിടന്ന് വിമാനത്തിൽ ബംഗളൂരുവിലെത്തിച്ച ശേഷമാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്. റിമാൻഡിലായ മഹീന്ദ്രയ്ക്കെതിരെ വിശ്വാസവഞ്ചന കേസാണ് ചുമത്തിയിട്ടുള്ളത്.

സ്വന്തം നിലയിലും മറ്റും മുംബയിൽ എത്തി അന്വേഷിച്ചെങ്കിലും മഹീന്ദ്രയെ കണ്ടെത്താനായില്ല. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കെയാണ് കേസ് തെളിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

Related Articles

Popular Categories

spot_imgspot_img