web analytics

സംസ്ഥാനത്ത് കഴിഞ്ഞദിവസം നാശം വിതച്ചത് ‘ഗസ്റ്റി വിൻഡ്’; നിമിഷനേരം കൊണ്ട് ശക്തി പ്രാപിക്കും, പ്രത്യേകതകൾ ഇങ്ങനെ:

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച രാത്രി നാശം വിതച്ചത് ഗസ്റ്റി വിൻഡ് വിഭാഗത്തിലെ കാറ്റാണെന്ന് കാലാവസ്ഥാ വകുപ്പ് . നിമിഷ നേരം കൊണ്ട് ശക്തിപ്രാപിച്ച് അവസാനിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കാറ്റാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെയായിരുന്നു കാറ്റിന്റെ വേഗം. The wind ‘Gusty Wind’ wreaked havoc in the state last night

അറബിക്കടലിനു മുകളിൽ ലക്ഷദ്വീപിനു സമീപത്തായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗം പ്രാപിച്ച കാറ്റ് വീശിയതെന്നു തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു.

അസാധാരണമായ കാറ്റിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപമുണ്ടായ അന്തരീക്ഷച്ചുഴിയിൽ രൂപപ്പെട്ട മിന്നലോടു കൂടിയ മഴയെത്തുടർന്നാണ് കാറ്റ് ഉണ്ടായത്.

50 കിലോമീറ്ററിലേറെ വേഗതയുണ്ടായതിനെ തുടർന്നാണ് മരങ്ങൾ കടപുഴകി വീണത്. അന്തരീക്ഷച്ചുഴി കേരള തീരത്തിന്റെ വടക്കു ദിശ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ കാറ്റിന്റെ സ്വാധീനം നിലനിൽക്കും. എന്നാൽ പ്രത്യേക ജാഗ്രതയുടെ ആവശ്യമില്ല.

തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റ് ദുർബലമായിട്ടും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ കാരണമായത് ചക്രവാതച്ചുഴികളാണ്. ലക്ഷദ്വീപിനു സമീപത്തെ ചക്രവാതച്ചുഴി കടലിലേക്ക് അകന്നു പോകുന്നതിനാൽ ഇന്നു മുതൽ മഴ കുറയും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അനുമാനം.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം വെളിപ്പെടുത്തി സന്തോഷ് വർക്കി!

ഇത് സ്‌ക്രിപ്റ്റഡ് ആണോ? ആറാട്ടണ്ണനെതിരെ ആക്രമണം! തീയേറ്ററിൽ നടന്നത് എന്ത്? സത്യം...

ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു

തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ്...

മുടി വെട്ടിയത് ‘സ്റ്റൈലായിപ്പോയി’, കാലിലെ ചെരുപ്പിനും കുഴപ്പം! കോഴിക്കോട് 14-കാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം;

കോഴിക്കോട്: വിദ്യാലയ മുറ്റത്ത് വീണ്ടും റാഗിംഗിന്റെയും അക്രമത്തിന്റെയും ഭീകരമുഖം. കോഴിക്കോട് കുന്ദമംഗലം...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി കൂടുതൽ പണം നൽകണം

തിരുവനന്തപുരം: ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്ന പതിവുകാർക്ക് തിരിച്ചടിയായി പ്രമുഖ ഫുഡ്...

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

Related Articles

Popular Categories

spot_imgspot_img