web analytics

കോര്‍ണര്‍ കിക്കെടുക്കുന്നതിന് മുമ്പ് മൂലയിൽ മൂത്രമെഴിച്ചു! റെഡ് കാർഡ് പുറത്തെടുത്ത് റഫറി; വൈറൽ വീഡിയോ കാണാം

ലിമ: ഗ്രൗണ്ടിൽ കയ്യാങ്കളിയും ഫൗളുമൊന്നും കാണിക്കാതെ തന്നെ റെഡ്‌കാർഡ് ലഭിച്ച് ഒരു താരത്തെ കളിക്ക് പുറത്താക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.The referee took out the red card

പെറുവിലെ മൂന്നാം ഡിവിഷന്‍ ലീഗിലെ ടീമായ അത്‌ലറ്റിക്കോ അവാഹുന്‍ താരം സെബാസ്റ്റ്യന്‍ മുനോസ് ആണ് കഴിഞ്ഞദിവസം ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോയത്. ഗ്രൗണ്ടിൽ മൂത്രമൊഴിച്ചതിനാണ് റഫറി റെഡ് കാര്‍ഡ് കാണിച്ചത്.

ഞായറാഴ്ച നടന്ന കോപ്പ പെറു മത്സരത്തിനിടെയാണ് സംഭവം. അത്‌ലറ്റിക്കോ അവാഹുനും കന്റോര്‍സില്ലോ എഫ്.സിയും തമ്മിലാണ് മത്സരം. ഗോള്‍രഹിതമായ തുടര്‍ന്ന മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിക്കുന്നു.

അതേസമയം, കന്റോര്‍സില്ലോ ഗോള്‍കീപ്പര്‍ പരിക്കേറ്റ് മൈതാനത്ത് കിടന്നതോടെ മത്സരം തടസ്സപ്പെട്ടു. ഈ സമയത്ത് അത്‌ലറ്റിക്കോയുടെ സെബാസ്റ്റിയന്‍ മുനോസ് കോര്‍ണര്‍ കിക്കെടുക്കാനായി കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് നടന്നുനീങ്ങി.

മത്സരം അല്‍പ്പനേരം തടസ്സപ്പെട്ടതോടെ മുനോസ് കോര്‍ണര്‍ ഫ്‌ളാഗിനടുത്തുനിന്ന് തിരിഞ്ഞുനിന്ന് മൂത്രമൊഴിച്ചു. ഇത് കണ്ട കാന്റര്‍സില്ലോ താരങ്ങള്‍ സംഭവം റഫറിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.

ഉടന്‍ തന്നെ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തിയ റഫറി മുനോസിന് നേരെ ചുവപ്പുകാര്‍ഡുയര്‍ത്തി. അതോടെ താരം ഞെട്ടലോടെ റഫറിയെ നോക്കി.

മൈതാനത്ത് താരങ്ങള്‍ മൂത്രമൊഴിക്കുന്നത് ഇതാദ്യമായല്ല. മുന്‍ ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ ജെന്‍സ് ലേമാനും ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറും ഇങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍, അവര്‍ക്കാര്‍ക്കും മുനോസിനെപ്പോലെ പുറത്തുപോവേണ്ടിവന്നിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം ഫോട്ടോ എടുത്തതിൽ അപമാനമുണ്ട്; ഷഹനാസ്

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം...

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

മകന്റെ കാമുകി തുണിക്കടയിൽ കയറി അമ്മയെ കുത്തിവീഴ്ത്തി; കൽപ്പറ്റയിൽ പട്ടാപ്പകൽ ചോരപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ നഗരത്തെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ ക്രൂരമായ...

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി...

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്;...

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം സ്തംഭിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

തളിപ്പറമ്പ്: കണ്ണൂർ - കാസർകോട് ദേശീയപാതയിലെ യാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്...

Related Articles

Popular Categories

spot_imgspot_img