web analytics

ഒരുവർഷത്തിനിടെ ഉണ്ടായ രണ്ടാമത്തെ കസ്റ്റഡിമരണത്തിൻ്റെ അന്വേഷണവും ഏറ്റെടുത്ത് സിബിഐ

മലപ്പുറം ജില്ലയിൽ ഒരുവർഷത്തിനിടെ ഉണ്ടായ രണ്ടാമത് കസ്റ്റഡിമരണത്തിൻ്റെ അന്വേഷണവും സിബിഐ ഏറ്റെടുത്തു.The CBI has also taken up the investigation into the second custodial death in a year

പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച മൊയ്തീൻ കുട്ടി എന്ന നാൽപതുകാരൻ കുഴഞ്ഞുവീണ് പിന്നീട് ആശുപത്രിയിൽ മരിച്ച കേസാണ് സിബിഐ ഏറ്റെടുത്തത്.

തിരുവനന്തപുരം സ്പെഷൽ ക്രൈംബ്രാഞ്ച് യൂണിറ്റ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഈ വർഷം മാർച്ച് 12നായിരുന്നു മരണം.

2023 ആഗസ്റ്റ് ഒന്നിന് മലപ്പുറം താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിയെന്ന യുവാവ് മരിച്ചതായിരുന്നു ഇതിന് മുൻപ് സിബിഐക്ക് വിട്ട കേസ്.

പന്തല്ലൂര്‍ ക്ഷേത്രോത്സവത്തിൻ്റെ ചടങ്ങുകൾക്കിടെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

മാർച്ച് 11ന് വൈകുന്നേരം നാലുമണിയോടെ സ്റ്റേഷനില്‍ ഹാജരായ മൊയ്തീന്‍കുട്ടി അഞ്ചുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. പിറ്റേന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ രണ്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആദ്യം ക്രൈംബ്രാഞ്ചിന് വിട്ട കേസ് സിബിഐയെ ഏൽപിക്കാമെന്ന് പിന്നീട് സംസ്ഥാന പോലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.

പോലീസ് എഫ്ഐആറിലെ വിവരങ്ങൾ തന്നെയാണ് തൽക്കാലം സിബിഐയും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രതിപ്പട്ടികയിൽ ആരെയും ചേർത്തിട്ടില്ല.

അടുത്തദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചേർത്ത് എഫ്ഐആർ പുതുക്കിനൽകും. കസ്റ്റഡി മരണത്തിന് പിന്നാലെ പാണ്ടിക്കാട് സ്റ്റേഷനിലെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

ഇവരുടെ പേരാകും ആദ്യം പ്രതിസ്ഥാനത്ത് ചേർക്കുക എന്നാണ് അറിയുന്നത്. താനൂർ കസ്റ്റഡിമരണക്കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ തൊട്ടുപിന്നാലെ നാലു പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

Related Articles

Popular Categories

spot_imgspot_img