രണ്ടു മക്കളെ പറ്റി പോലും ഓർത്തില്ല; ഞാൻ പോകുന്നു എന്ന് വാട്സാപ്പിൽ മെസേജ്; യു.കെയിൽ കുഴഞ്ഞുവീണ് മരിച്ച നഴ്സിൻ്റെ ഭർത്താവും മരിച്ച നിലയിൽ

ചി​ങ്ങ​വ​നം: ഭാര്യ മരിച്ച് ഒരു ദിവസം തികയും മുമ്പേ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി. പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ അ​നി​ൽ ചെ​റി​യാനെ (40)യാണ് യു.കെയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.A day after the death of the wife, the husband was also found dead

അ​വ​ധി​ക​ഴി​ഞ്ഞ് നാ​ട്ടി​ൽ​നി​ന്നും യു​കെ​യി​ലെ​ത്തി​യതായിരുന്നു അനിലും ഭാര്യ സോണിയയും.
തിരികെ എത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം താ​മ​സ​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞുവീ​ണാണ് സോണിയ മ​രിച്ചത്. ഇതിന് പിന്നാലെയാണ് അനിലിൻ്റെ മരണം​.

ഭാര്യ മരിച്ചതിൻ്റെ മാനസീക വിഷമത്തിലായിരുന്നു അനിൽ. ഞാൻ പോകുന്നു എന്ന് സുഹൃത്തിന് മെസേജ് അയച്ചിരുന്നതായാണ് വിവരം.

സോണിയ റെ​ഡ്ഡി​ച്ച് വേ​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യി​രു​ന്നു. അനിലിൻ്റേയും സോണിയയുടേയും പ്രണയവിവാഹമായിരുന്നു.

നാ​ട്ടി​ൽ​നി​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​യു​കെ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ സോ​ണി​യ ഡൂ​ട്ടി​ക്ക് പോ​കു​വാ​നാ​യി കു​ളി​ക്കു​ന്ന​തി​ന് ബാ​ത്ത് റൂ​മി​ലേ​ക്ക് പോ​കു​മ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സ് എ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ര​ണ്ടു വ​ർ​ഷം മുമ്പാ​ണ് സോ​ണി​യ യു ​കെ​യി​ൽ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് അ​നി​ലും മ​ക്ക​ളും യു ​കെ​യി​ലെ​ത്തി.

17 ദി​വ​സ​ങ്ങ​ൾ​ക്ക് മുമ്പാണ് ഇ​വ​ർ കു​ടും​ബ​സ​മേ​തം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. നാട്ടിലുള്ള സ്വത്തുവകകൾ വിൽപ്പന നടത്തിയ ശേഷമാണ് അനിലും കുടുംബവും യു.കെയിലേക്ക് കുടിയേറിയത്.

സോണിയയുടെ സഹോദരിയും കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരിയുടെ കുട്ടിയും സോണിയയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

നേ​രത്തേ യു​കെ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യ വീ​ഴ്ച​യി​ൽ സോ​ണി​യ​യു​ടെ കാ​ലി​നു പ​രി​ക്കേ​റ്റി​രു​ന്നു.

നാ​ട്ടി​ലെ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശസ്ത്രക്രിയയ്ക്ക്‌ വി​ധേ​യ​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് യു​കെ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. മ​ക്ക​ൾ: ലി​യ അ​നി​ൽ, ലൂ​യി​സ് അ​നി​ൽ.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു

യു.എസ് പ്രസിഡന്റിന്റെ വിശ്വസ്തൻ കൊല്ലപ്പെട്ടു വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വിശ്വസ്തനായ യുവജനസംഘടനാ നേതാവ്...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...

Related Articles

Popular Categories

spot_imgspot_img