web analytics

കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാനായില്ല; കേസ് തള്ളിപ്പോയി; നശിച്ചുപോയത് ആറരക്കോടിയുടെ അരവണ; സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കും

പത്തനംതിട്ട: ശബരിമലയിലെ കേടായ അരവണ മുഴുവൻ സെപ്റ്റംബറിൽ നീക്കംചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്.Travancore Devaswomboard to remove entire damaged Aravana at Sabarimala by September

ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിക്കാണ് അരവണ നശിപ്പിക്കാൻ കരാർ നൽകുന്നത്.

15 ദിവസത്തിനകം അരവണ നീക്കംചെയ്യാനാകുമെന്നാണ് കമ്പനി അറിയിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ശബരിമലയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് തീരുമാനം.

6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി.

സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഒന്നേകാൽ കോടിയ്ക്ക് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്.

എന്നാൽ കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല. കേസ് തള്ളിപ്പോയി. എന്നാൽ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം

'രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു': മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം പാലക്കാട്: പാലക്കാട്...

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

ഓരോ 8 മിനിറ്റിലും രാജ്യത്ത് കാണാതാകുന്നത് ഒരു കുട്ടിയെ; ആശങ്കയറിയിച്ച് സുപ്രീംകോടതി!

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന...

Related Articles

Popular Categories

spot_imgspot_img