ലാ​വ​ലി​ൻ, ശ​ബ​രി​മ​ല, രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ നി​ന്ന് ബി​ല്ലു​ക​ൾ​ക്ക് അ​നു​മ​തി വൈ​ക​ൽ…പു​റ​ത്തു​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്ക് വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​ല​വി​ട്ട​ത് 68.2 ല​ക്ഷ‍ം രൂ​പ

കൊ​ച്ചി: ലാ​വ​ലി​ൻ, ശ​ബ​രി​മ​ല, രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ നി​ന്ന് ബി​ല്ലു​ക​ൾ​ക്ക് അ​നു​മ​തി വൈ​ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ന​ട​ത്തി​പ്പി​ന് പു​റ​ത്തു​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്ക് വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​ല​വി​ട്ട​ത് 68.2 ല​ക്ഷ‍ം രൂ​പ.68.2 lakh was spent by the state government on lawyers.

ലാ​വ​ലി​ൻ കേ​സ് ന​ട​ത്തി​പ്പി​ന് 17.80 ല​ക്ഷം രൂ​പ വ​ക്കീ​ൽ ഫീ​സ് ഇ​ന​ത്തി​ലും 2.27 ല​ക്ഷം രൂ​പ യാ​ത്ര​പ്പ​ടി ഇ​ന​ത്തി​ലു​മാ​ണ് ചെ​ല​വാ​യ​ത്. സി.​എ​സ്. വൈ​ദ്യ​നാ​ഥ​ൻ, ആ​ർ.​കെ. ആ​ന​ന്ദ് എ​ന്നീ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

അ​വ​ർ​ക്ക് ഫീ​സി​ന​ത്തി​ൽ 4.4 ല​ക്ഷം രൂ​പ, 5.5 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം ന​ൽ​കി​യി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ എ​ൽ. നാ​ഗേ​ശ്വ​ര – ഒ​രു ല​ക്ഷം, രാ​ജീ​വ് ധ​വാ​ൻ- 3.30 ല​ക്ഷം, ജ​യ്ദീ​പ് ഗു​പ്ത- 1.10 ല​ക്ഷം, ഹ​രീ​ഷ് സാ​ൽ​വെ- 2.50 ല​ക്ഷം എ​ന്നി​ങ്ങ​നെ​യും ഫീ​സ് ന​ൽ​കി. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റി​യി​ട്ടി​ല്ല.

കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഓ​ഫി​സ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ മൂ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് ഹാ​ജ​രാ​യ​ത്. വി​ജ​യ് ഹ​ൻ​സാ​രി​യ- 13.20 ല​ക്ഷം, ജ​യ്ദീ​പ് ഗു​പ്ത- 19.80 ല​ക്ഷം, വി. ​ഗി​രി- 7.70 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഫീ​സാ​യി ന​ൽ​കി​യ​ത്.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ നി​ന്ന് ബി​ല്ലു​ക​ൾ​ക്ക് അ​നു​മ​തി വൈ​കു​ന്നു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​കെ. വേ​ണു​ഗോ​പാ​ലാ​ണ്​ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. 7.5 ല​ക്ഷം രൂ​പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്​ ഫീ​സ് ന​ൽ​കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

Related Articles

Popular Categories

spot_imgspot_img