web analytics

തൽക്കാലം അറസ്റ്റ് ഇല്ല; വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് സ്റ്റേ

എസ്എൻഡിപി യൂണിയന് കീഴിലെ കോളജുകളുടെ മാനേജറെന്ന നിലയിൽ വെളളാപ്പള്ളി നടേശനെതിരെ യൂണിവേഴ്സിറ്റി അപ്പലറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടാണ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്.Stay on the arrest warrant issued by the University Appellate Tribunal against Vellapally Natesan

വർക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളജിലെ അധ്യാപകനെതിരായ അച്ചടക്ക നടപടിയാണ് വെള്ളാപ്പള്ളിക്ക് വിനയായത്.

അകാരണമായി പിരിച്ചുവിട്ട അധ്യാപൻ ഡോ.പ്രവീണിനെ തിരിച്ചെടുക്കാൻ കേരള സർവകലാശാലയും അപ്പലറ്റ് ട്രിബ്യൂണലും നിർദേശിച്ചു.

കോളജ് മാനേജ്മെൻ്റ് പലവട്ടം ഇത് അവഗണിച്ചതോടെ അധ്യാപകൻ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. ഇതോടെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ജൂൺ മാസത്തിൽ ട്രിബ്യൂണൽ വീണ്ടും ഉത്തരവിറക്കി.

ഇതും പാലിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മാനേജറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ അഡീഷണൽ ജില്ലാ ജഡ്ജി കൂടിയായ ജോസ് എൻ.സിറിൾ ഉത്തരവിട്ടത്. അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു.

ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ എത്തിയത്. ജസ്റ്റിസ് ടി.ആർ.രവിയാണ് സ്റ്റേ അനുവദിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img