web analytics

നടന്നുപോകുന്നതിനിടെ കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് തലയിലേക്ക് വീണു; വഴിയാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂര്‍: കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് തലയിൽ വീണ് വഴിയാത്രക്കാരന് പരിക്കേറ്റു. ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. തൃശൂര്‍ മണികണ്ഠനാലിന് സമീപത്തെ കടയുടെ മുകളിലെ ഗ്ലാസ് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു.(While walking, glass broke from the building and fell on head; pedestrian seriously injured)

തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഉടനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന കടകള്‍ അധികൃതര്‍ അടപ്പിച്ചു. കെട്ടിടത്തിന്‍റെ പുറത്ത് പതിപ്പിച്ചിരിക്കുന്ന ചില്ലുകള്‍ മാറ്റാനും നിര്‍ദേശം നല്‍കി. തൃശൂരിലേക്ക് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ.

കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നാണ് ചില്ല് തകര്‍ന്ന് താഴേക്ക് വീണത്. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ ആണ് കെട്ടിടത്തിൽ ഉള്ളത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്തും. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകുമെന്നും ഫയർഫോഴ്‌സ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img