32 -കാരി ഒരു വര്‍ഷം നീണ്ട അബോധാവസ്ഥയില്‍ നിന്നും ഉണർന്ന് പറഞ്ഞതു കേട്ടു നടുങ്ങി ബന്ധുക്കളും ഡോക്ടർമാരും. ഇംഗ്ലണ്ടിലെ പിറ്റ്സീയിലെ എസെക്സ് കെഫ്‍സി ജോലിക്കാരിയായ എമ്മ പ്രൈസ് എന്ന യുവതിയാണ് തനിക്ക് ജോലിസ്ഥലത്ത് നേരിട്ട് ക്രൂരതയെക്കുറിച്ച് ബോധം വന്നപ്പോൾ വെളിപ്പെടുത്തിയത്. Relatives and doctors were shocked to hear the 32-year-old woman wake up from a year-long coma
സംഭവം ഇങ്ങനെ :
ഒരു വര്‍ഷം മുമ്പ് അമിതമായ വേദന സംഹാരി മരുന്നുകൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെയാണ് പിന്നാലെയാണ് എമ്മ കോമയിലായത്. കഴിച്ച വേദനാ സംഹാരി മരുന്നുകള്‍ തലച്ചോറിന് ക്ഷതമുണ്ടാക്കിയതിനെ തുടർന്നാണ് എമ്മ കോമയിലേക്ക് വീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
എമ്മയുടെ കുടുംബം ബാസിൽഡണിൽ നിന്നും പീറ്റ്സിലെത്തുകയും അവളുടെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തു.
എന്നാല്‍, എന്തിനാണ് എമ്മ അമിതമായി വേദനാ സംഹാരി മരുന്നുകള്‍ കഴിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
മാസങ്ങളോളും നീണ്ട കാത്തിരിപ്പിനൊടുവില്‍ എമ്മയ്ക്ക് ബോധം വരാതായതോടെ അവളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കില്‍ ജീവന്‍ നിലനിർത്തിയിരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിർത്താന്‍ എമ്മയുടെ കുടുംബം തീരുമാനിച്ചു.
എന്നാൽ ആ തീരുമാനം കൈകൊണ്ട് അധികം വൈകും മുന്നേ ആരോഗ്യ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി എമ്മ ജീവിതത്തിലേക്ക് തിരിച്ച് വന്നു. എമ്മ തന്‍റെ കുടുംബത്തെ തിരിച്ചറിഞ്ഞെന്ന് അവളെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരും അറിയിച്ചു.
ജീവിതത്തിലേക്ക് തിരിച്ചെത്തിയ എമ്മ പറഞ്ഞത് ആർക്കും വിശ്വസിക്കാനാവാത്ത കാര്യങ്ങളായിരുന്നു. തനിക്ക് കെഎഫ്‍സിയില്‍ നിന്നും ഭീഷണിപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നെന്നായിരുന്നു അവർ പറഞ്ഞത്.
എട്ട് വർഷമായി എമ്മ കെഎഫ്‌സിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്തെ മറ്റ് ജീവനക്കാര്‍ ജോലി ചെയ്യാതിരിക്കുമ്പോള്‍ തനിക്ക് അമിത ജോലി ചെയ്യേണ്ടിവന്നിരുന്നെന്ന് എമ്മ വീട്ടുകാരോട് നേരത്തെയും പരാതിപ്പെട്ടിരുന്നു. അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് പലപ്പോഴും കരഞ്ഞ് കൊണ്ടാണ് എമ്മ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയിരുന്നതെന്നും കുടുംബവും ആരോപിച്ചു.
എമ്മയുടെ വീട്ടുകാര്‍ ഇത് സംബന്ധിച്ച് കെഎഫ്‍സി മാനോജരോട് സംഭവത്തിന് മുമ്പ് തന്നെ പരാതി പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്രയൊക്കെ നടന്നിട്ടും സംഭവത്തില്‍ കെഎഫ്‍സി നടപടികളൊന്നും എടുക്കാതിരുന്നതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയതെന്നും വീട്ടുകാര്‍ ആരോപിച്ചു.
വാര്‍ത്ത പുറത്ത് വന്നതോടെ സംഭവത്തില്‍ കെഎഫ്‍സി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കെ എഫ് സി അറിയിച്ചു.