പഴുതാര ബിരിയാണിയ്ക്ക് പിന്നാലെ സിം സാലഡ്; കേരളത്തിലെ ഹോട്ടലുകൾക്ക് ഇതെന്തു പറ്റി?

മാനന്തവാടി: ബിരിയാണിക്ക് ഒപ്പം നൽകിയ സാലഡിൽ സിം കാർഡ് കിട്ടിയെന്ന് പരാതി. വയനാട് മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി സ്വദേശി സോബിൻ വാങ്ങിയ മൂന്നു ബിരിയാണികളിൽ ഒന്നിലെ സാലഡിലാണ് സിം കാർഡ് കിട്ടിയത്.(Complaint that the SIM card was found in the salad served with biryani)

സാലഡിൽ എങ്ങനെയാണ് സിം കാർഡ് അകപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് ഹോട്ടൽ അധികൃതർ പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. അതേസമയം ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ ലഭിക്കുന്നത് വർധിച്ചു വരികയാണ്. ദിവസങ്ങൾക്ക് മുൻപ് ഹോട്ടലിലെ ചിക്കൻ ബിരിയാണിയിൽ നിന്നും ചത്ത പഴുതാര ലഭിച്ചിരുന്നു.

തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജം​ഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടച്ച് പൂട്ടുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

Related Articles

Popular Categories

spot_imgspot_img