web analytics

മുല്ലപ്പെരിയാർ പ്രചാരണം: കുമളിയിലേക്കുള്ള പാത ഉപരോധിക്കുമെന്ന് അൻവർ ബാലസിങ്കം

ചെന്നൈ: മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവർത്തകരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കർഷകർ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കും.Mullaperiyar campaign: Anwar Balasingam says he will block the road to Kumali

ഇതിന്റെ ഭാഗമായി കേരള അതിർത്തിയിൽ കുമളിയിലേക്കുള്ള പാത ഉപരോധിക്കുമെന്ന് പെരിയാർ വൈഗെ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു.

കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടാവുമ്പോഴെല്ലാം മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നെന്ന് പ്രചരിപ്പിക്കുന്നത് പതിവാണെന്ന് അൻവർ ബാലസിങ്കം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് വീണ്ടും തുടങ്ങിയിട്ടുണ്ട്.

മുല്ലപ്പെരിയാർ ഉടൻ പൊട്ടുമെന്നുപറഞ്ഞ് സാമൂഹികമാധ്യമങ്ങൾവഴി ഭീതി പരത്തുകയാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.

ഭീതിപരത്തി സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ചത്തെ റോഡ് ഉപരോധമെന്ന് അൻവർ ബാലസിങ്കം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി

നവാഗതരെ മുന്നിലെത്തിച്ച് ‘അരൂപി’; ഹൊറർ ടീസർ പുറത്തിറങ്ങി പുണർതം പ്രൊഡക്ഷൻസ് ബാനറിൽ പ്രദീപ്...

Related Articles

Popular Categories

spot_imgspot_img