web analytics

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്തു; യുഎസിന് ഒളിംപിക്സ് വനിതാ ഫുട്ബോൾ സ്വർണം

യുഎസിന് ഒളിംപിക്സ് വനിതാ ഫുട്ബോളിൽ സ്വർണം. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചാണ് യുഎസ് വിജയം. 62–ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യുഎസിന്റെ വിജയഗോൾ നേടിയത്. യുഎസ് താരത്തിന്റെ നൂറാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്. US wins Olympic women’s football gold

കരിയറിലെ അവസാന മത്സരം കളിക്കുന്ന മാർത്തയുടെ നേതൃത്വത്തിൽ അവസാന നിമിഷം വരെ ബ്രസീൽ പൊരുതിയെങ്കിലും ഗോൾ മടക്കാൻ സാധിച്ചില്ല. ബ്രസീലിന്റെ മുന്നേറ്റങ്ങളെ യുഎസ് ഗോൾ കീപ്പർ പ്രതിരോധിച്ചുനിന്നതോടെ ബ്രസീലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

വനിതാ ഫുട്ബോളിൽ‌ ജർമനി വെങ്കലം സ്വന്തമാക്കി. ഫൈനൽ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ബ്രസീൽ പാഴാക്കിയിരുന്നു. ബോക്സിനകത്തേക്ക് ലുഡ്മിലയ്ക്കു ലഭിച്ച ത്രൂബോള്‍ ലക്ഷ്യം കണ്ടില്ല.

രണ്ടാം പകുതിയിലെ 62–ാം മിനിറ്റിൽ സ്വാൻസന്‍ യുഎസിന്റെ രക്ഷകയായി. പന്തുമായി ബ്രസീൽ ബോക്സിലേക്കു കുതിച്ച സ്വാൻസൻ പിഴവുകളില്ലാതെ ഫിനിഷ് ചെയ്തു. ഗോൾ വീണതിനു പിന്നാലെ ബ്രസീൽ ടീം മൂന്നു മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ സൂപ്പർ താരം മാർത്ത ഗ്രൗണ്ടിലെത്തി.

81–ാം മിനിറ്റില്‍ യുഎസിന്റെ സോഫിയ സ്മിത്തിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ബ്രസീൽ താരം റ്റാർഷ്യാന് മഞ്ഞ കാർഡ് ലഭിച്ചു. എന്നാൽ ഫ്രീകിക്കെടുത്ത ലിൻഡ്സെ ഹൊറാന് ലക്ഷ്യം കാണാന്‍ സാധിച്ചില്ല.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

യുവതിയുടെ ബെർത്തിന് മുന്നിൽ മൂത്രമൊഴിച്ച ജഡ്ജിക്ക് ‘പണി’ കിട്ടി! ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മദ്യപിച്ച് ലഹരിയിൽ വനിതാ സഹയാത്രികയുടെ ബെർത്തിന് മുന്നിൽ...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ...

Related Articles

Popular Categories

spot_imgspot_img