അമിതവണ്ണം എന്നത് ചിലരെ വളരെക്കാലമായി അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തും കഷ്ടപ്പെട്ടിട്ടും അമിതവണ്ണം കുറയാത്തവർക്കായി അവതരിപ്പിച്ച ഒരു പുതിയ പാനീയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. Tadpole water is a new trend in social media
‘ടാഡ്പോൾ വാട്ടർ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓൺലൈനിൽ വൈറലാകുന്ന ഈ പാനീയത്തിൽ ഒരു കുപ്പി ചെറു ചൂടുള്ള, വെള്ളം, രണ്ട് ടേബിൾസ്പൂൺ ഒരു നാരങ്ങ എന്നിവ ചേർന്നതാണ്. ന്യൂയോർക്ക് പോസ്റ്റ് പറയുന്നത് യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ ഈ ട്രെൻഡ് ഇപ്പോൾ വൈറലാവുകയാണ് എന്നാണ്.
ഈ പനിയത്തിലെ പ്രധാന ചേരുവയായ ചിയ വിത്തുകൾ ആണ് ഇതിന് ഇത്തരം ഒരു പേര് വരാൻ കാരണം. കുളത്തിൽ നീന്തുന്ന കുഞ്ഞുതവളകളോട് സാമ്യം ഉള്ള ഈ വിത്തുകൾ ശരീരഭാരം കുറയ്ക്കുന്നതിന് പേരുകേട്ടവയാണ്.
നാരുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചിയ വിത്തുകളിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. അവ ദഹന ആരോഗ്യവും ഭാര നിയന്ത്രണവും പിന്തുണയ്ക്കുകയും രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
“ചിയ വിത്തുകൾ കഴിക്കുമ്പോൾ, അവ വയറ്റിൽ ഒരു ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു, അത് നിങ്ങളുടെ പൂർണ്ണത വർദ്ധിപ്പിക്കുകയും നിങ്ങളുടെ വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കുകയും ചെയ്യും,” ഗവേഷകർ പറഞ്ഞു.
എന്നാൽ ഇതിന്റെ മറ്റൊരുവശവും ഗവേഷകർ പറയുന്നുണ്ട്. വിത്തുകൾ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർക്കാതെ കഴിക്കരുത് എന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ വെള്ളത്തിൽ കുതിർക്കാതെ കഴിക്കുന്ന വിത്തുകൾ വയറ്റിലെത്തി വികസിക്കുകയും ദഹനത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യും. ഇത് മലബന്ധത്തിന് കാരണമാകും.
ഏതായാലും സോഷ്യൽ മീഡിയയിൽ ഈ പാനീയം ഇപ്പോൾ വൻ ഹിറ്റാണ്. നിരവധി യുവാക്കൾ ആണ് ഇതിന്റെ ഗുണഗണങ്ങൾ വർണിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇത്തരം പാനീയങ്ങൾ ഒരു ആരോഗ്യ വിദഗ്ധന്റെ കർശന നിർദ്ദേശത്തിനു കീഴിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.