web analytics

കരുതി ഇരുന്നോ, ഇരുട്ടടി ഉടൻ; വീണ്ടും നിരക്ക് വർധനക്കൊരുങ്ങി കെഎസ്ഇബി

വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. യൂണിറ്റിന് 34 പൈസ കൂട്ടണമെന്നാണ് ആവശ്യം. 2022 ജൂണിലും 2023 നവംബറിലും കേരളത്തിൽ നിരക്ക് കൂട്ടിയിരുന്നു. യൂണിറ്റിന് 20 പൈസയായിരുന്നു ഒടുവിൽ വർധിപ്പിച്ചത്.KSEB has submitted an application to the Regulatory Commission with the demand to increase the electricity tariff

എല്ലാ വർഷവും നിരക്ക് വർധിപ്പിക്കുമെന്ന് കഴിഞ്ഞ തവണ നിരക്ക് കൂട്ടിയപ്പോൾ മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂലായ്1 മുതൽ 2027 മാർച്ച് വരെ എല്ലാ വർഷവും നിരക്ക് വർധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുവായുള്ള നിരക്ക് വർധനയ്ക്ക് പുറമേ വൈദ്യതി ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ അധികമായി പത്ത് പൈസ ഈടാക്കണം. പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വ്യത്യസ്ത നിരക്കുകൾ നടപ്പാക്കണം.

250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവരെ ടൈം ഓഫ് ദ ഡേ താരിഫിൽ ഉൾപ്പെടുത്തണം. ഇവർക്ക് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ 10 ശതമാനം ഇളവും ആറു മുതൽ 11 മണി വരെ 5 ശതമാനം വർധനവും ഏർപ്പെടുത്തണം.

11 മണിക്ക് ശേഷം നിരക്ക് പത്ത് ശതമാനം കൂട്ടണം. മറ്റ് ഉപഭോക്താക്കൾ 250 യൂണിറ്റിൽ അധികം വെദ്യുതി ഉപയോഗിച്ചാൽ വൈകുന്നേരം 25 ശതമാമാനം കൂടുതൽ നിരക്ക് ഈടാക്കണമെന്നുമാണ് കെഎസ്ഇബിയുടെ ആവശ്യം.

ഭൂരിഭാഗം വീടുകളിലും സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനാൽ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നുമാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ മാറ്റം വരുത്താൻ ആലോചന നടത്തുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു.

നിലവിലെ വൈദ്യുതി നിരക്ക്

പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജുൾപ്പെടെ യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. പ്രതിമാസ ഉപയോഗം 40 യൂണിറ്റിന് താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്സഡ് ചാർജില്ല.

50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപയാണ് നൽകുന്നത്. 40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്സഡ് ചാർജായി നൽകുന്നത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100രൂപ.

51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 65. ത്രീഫേസ് ഫിക്സഡ് ചാർജ് 140 രൂപ .

101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 5.10രൂപയാണ് നിരക്ക്. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 85. ത്രീഫേസ് ഫിക്സഡ് ചാർജ് 170രൂപ.

151 മുതൽ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.95 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 120രൂപ. ത്രീഫേസ് ഫിക്സഡ് ചാർജ് 180രൂപ.

200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപയാണ് നിരക്ക്. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 130. ത്രീഫേസ് ഫിക്സഡ് ചാർജ് 200രൂപ.

മുന്നൂറ് യൂണിറ്റ് കഴിഞ്ഞാൽ ഓരോ യൂണിറ്റിനും ഒറ്റ നിരക്കാണ് (നോൺ ടെലസ്കോപ്പിക്). 0–300 യൂണിറ്റിന് 6.40രൂപ. 0–350 യൂണിറ്റുവരെ 7.25രൂപ. 0–400 യൂണിറ്റുവരെ 7.60രൂപ. 0–500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80രൂപ.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

Other news

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം!

രണ്ടു കോടി കുടവയറൻമാരുമായി കേരളം ഒന്നാമത്; അമിതവണ്ണത്തിൽ രണ്ടാം സ്ഥാനം! കുടവയറുള്ളവരുടെ എണ്ണത്തിൽ...

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാം

വിദേശപഠനം സ്വപ്നമാണോ? ഇനി ഏജന്റുമാരെ പേടിക്കണ്ട; ചതിക്കുഴികളിൽ വീഴാതെ സുരക്ഷിതമായി നിങ്ങളുടെ...

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

ഒരു തരി മതി കിട്ടും പതിനായിരം; ജാഗ്രത! സ്വർണവിലയ്‌ക്കൊപ്പമുണ്ട് കള്ളന്മാരും

ഒരു തരി മതി കിട്ടും പതിനായിരം; ജാഗ്രത! സ്വർണവിലയ്‌ക്കൊപ്പമുണ്ട് കള്ളന്മാരും സ്വർണവില കുതിച്ചുയരുന്ന...

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

ഈ ക്രിക്കറ്റ് ഗ്രൗണ്ട് നിലനിർത്തുമോ? ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ!

ഈ ക്രിക്കറ്റ് ഗ്രൗണ്ട് നിലനിർത്തുമോ? ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ! കൊച്ചി:കാസർകോട് ബദിയടുക്കയിൽ Kerala...

Related Articles

Popular Categories

spot_imgspot_img