ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനെ സെപ്റ്റംബർ നാലിന് നടക്കുന്ന ഫോക്‌സ് ന്യൂസ് സംവാദത്തിന് പങ്കെടുക്കാൻ വെല്ലുവിളിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ്. (Trump challenged Kamala Harris to a debate)
ജോ ബെഡൻ പിന്മാറിയതിനെ തുടർന്ന് സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കൂടിയായ കമലാ ഹാരിസ് വിവിധ വിഷയങ്ങളിൽ ട്രംപിന്റെ നിലപാടുകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.
ജോ- ബെഡന് മേൽ വ്യക്തമായ മേൽക്കൈയുണ്ടാക്കിയ ട്രംപ് അനായാസം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താം എന്ന് ഉറപ്പിച്ചിരുന്ന സമയത്താണ് ബൈഡന്റെ പിന്മാറ്റവും കമലയുടെ രംഗപ്രവേശനവും.
കമലയുടെ വരവോടെ ശക്തമായ മത്സരമാണ് പ്രസിഡൻര് തിരഞ്ഞെടുപ്പിൽ നടക്കുന്നത്. മുൻപ് ബൈഡനുമായി നടന്ന വിവിധ സംവാദങ്ങളിൽ ട്രംപ് വ്യക്തമായ മേൽക്കൈ നേടിയിരുന്നു. ഈ സാഹചര്യത്തിൽ കമല ട്രംപുമായി സംവാദത്തിന് ഇറങ്ങാൻ ഇതുവരെ തയാറായിട്ടില്ല.
കമലയുടെ സ്ഥാനാർഥിത്വത്തെ തുടർന്ന് യു.എസ്.ലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയും ഡെമോക്രാറ്റുകൾക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.