കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായ യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകള്‍ക്ക് അശ്ലീല മെസേജ് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസെടുത്തത്. (molesting disaster victim woman in wayanad using fake social media account)
റിജോപോളിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് മെസ്സേജുകള്‍ അയച്ചത്. വ്യാജ അക്കൗണ്ടിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഈ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൈബര്‍ പൊലീസ് അറിയിച്ചു.
ഉദ്യോഗസ്ഥരെന്ന വ്യാജേന ദുരന്തഭൂമിയിൽ മോഷണ സംഘവും സജീവം; സന്നദ്ധസേവകർക്കു രജിസ്ട്രേഷൻ നിർബന്ധമാക്കി