web analytics

ദേശീയപാതയിൽ വാഹനാപകടം; ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത്(34) മരിച്ചു. ദേശീയപാതയിൽ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.(Attingal MLA’s son died in an accident)

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന വിനീത് സഞ്ചരിച്ചിരുന്ന ബൈക്കും വർക്കലയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വിനീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടയ്‌ക്കോട് സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്ന വിനീത് സിപിഎം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. പിതാവ് കെ വാരിജാക്ഷൻ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി.വിനീഷ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.

കഴക്കൂട്ടം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ പെട്ടു പോയത് 41 പേർ

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ...

പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം,കാണാതിരുന്നാൽ അസ്വസ്ഥൻ, ഉടനെ വീട്ടിലെത്തും; ഒൻപതാംക്ലാസ് വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം…?

വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് ടോക്‌സിക് പ്രണയം കരുവാരക്കുണ്ട് (മലപ്പുറം): പ്രായത്തിനതീതമായി വളർന്ന...

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

നറുക്കെടുപ്പ് ലംഘനം; കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കി പത്തനംതിട്ട: പത്തനംതിട്ട...

Related Articles

Popular Categories

spot_imgspot_img