ട്രോളിംഗ് നിരോധനം അവസാനിച്ചു; കടലിൽ പോയവർക്കെല്ലാം വല നിറയെ മീനുകൾ; കിട്ടിയത് പുതിയാപ്ലക്കോരയും ചെമ്പൻകോരയും; വില കുത്തനെ കുറഞ്ഞു

പൊന്നാനി : ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യവിലയിൽ വലിയ കുറവ്. കടലിൽ പോയ ചെറുബോട്ടുകൾക്ക് നല്ല തോതിൽ മത്സ്യം ലഭിച്ചിട്ടുണ്ട്.Big reduction in fish prices after trawling ban ends

വലിയ ബോട്ടുകൾ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോവുന്നതോടെ മത്സ്യവില ഇനിയും കുറയാനാണ് സാദ്ധ്യത.

ഒരു മാസം മുൻപ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവിൽ 150 വരെയായി കുറഞ്ഞു. ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞതോടെ കൂടുതലും പുതിയാപ്ലക്കോരയും ചെമ്പൻകോരയും പോലെയുള്ള മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ ആളുകളുടെ പ്രിയമത്സ്യങ്ങളായ അയില,​ അയക്കൂറ,​ കോര,​ ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാൽ മാന്തൾ നിലവിൽ കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളിയായ സക്കീർ പറയുന്നു.

നിലവിൽ ചെമ്പാൻ നല്ല രീതിയിൽ കിട്ടുന്നുണ്ടെങ്കിലും ഇത് കൂടുതൽ വളം നിർമ്മാണത്തിനാണ് കൊണ്ടുപോകുന്നത്.

ഇതിന് കിലോയ്ക്ക് 20 രൂപ മുതൽ കിട്ടുന്നുണ്ട്. അയില കിലോയ്ക്ക് 150 രൂപയാണ് വില. ചെറിയ ചെമ്മീൻ നിലവിൽ കിലോയ്ക്ക് 60രൂപയും വലിയ ചെമ്മീൻ നിലവിൽ കിലോയ്ക്ക് 200 രൂപയുമാണ് വില. അയക്കൂറയ്ക്ക് നിലവിൽ ഇപ്പോഴും കിലോയ്ക്ക് 600-700 വരെ വിലവരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

Related Articles

Popular Categories

spot_imgspot_img