അങ്കോല:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പെട്ടെന്ന് തന്നെ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.The family is hopeful that the search for Arjun will resume soon
നാല് ദിവസത്തിന് ശേഷം പുനരാരംഭിക്കുമെന്നാണ് കര്‍ണാടക അറിയിച്ചിരുന്നത്. നാല് ദിവസം വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി. വെള്ളിയാഴ്ച കര്‍ണാടക അധികൃതര്‍ അനുകൂലമായ തീരുമാനമറിയിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
തൃശ്ശൂരില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ടുവരാനാകുമോയെന്ന കാര്യവും വെള്ളിയാഴ്ച വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതെ സമയം അര്‍ജുന്റെ മൃതദേഹം കിട്ടിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് കുടുംബം പറഞ്ഞു. അര്‍ജുന്റെ കൈയ്യിലുള്ള വള തിരിച്ചറിഞ്ഞെന്നും സന്ദേശത്തിലുണ്ട്.
ഒരാഴ്ച മുന്‍പ് പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഉണ്ടായിരുന്ന സമയത്തായിരുന്നു ഇത്.
ഈ മൃതദേഹം സ്ത്രീയോ പുരുഷനോയെന്ന് തിരിച്ചറിയാനാവാകത്ത നിലയിലായിരുന്നു. കൈയ്യില്‍ ഒരു സ്റ്റീല്‍ വളയുണ്ടായിരുന്നു. ഇതാണിപ്പോള്‍ വ്യാജമായി അര്‍ജുന്റേതെന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. ഇത് പുഴയുടെ അക്കരയുള്ള സ്ത്രീയുടേതായിരുന്നു.