കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.(one more child in diagnosed amoebic encephalitis in kozhikode)
പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാല്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു.
നിലവില്‍ രണ്ടു കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു.
ഹര്‍മന്‍പ്രീത് ഹീറോ ആണെടാ ഹീറോ ; ത്രസിപ്പിക്കുന്ന ഗോൾ; അർജൻ്റീനയെ പൂട്ടി ഇന്ത്യ