web analytics

വന്ദേഭാരത് എക്സ്‌പ്രസിൽ നൽകിയ ഭക്ഷണ പൊതി തുറന്നപ്പോൾ കണ്ടത് ചന്നംപിന്നം ഓടികളിക്കുന്ന പാറ്റകൂട്ടത്തെ; സംഭവം തിരുവന്തപുരത്തുനിന്നും കാസർകോടെക്കുള്ള ട്രെയിനിൽ

കൊച്ചി: വന്ദേഭാരത് എക്സ്‌പ്രസിന്റെ തിരുവന്തപുരത്തുനിന്നും കാസർകോടെക്കുള്ള ട്രെയിനിൽ നൽകിയ പ്രഭാത ഭക്ഷണപൊതിയിൽ പാറ്റകളെ കണ്ടു.Cockroaches were found in the breakfast packet provided on the train from Thiruvananthapuram to Kasarago

സംഭവത്തില്‍ യാത്രക്കാര്‍ തന്നെ പരാതിയുമായി രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം.

ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് കുടുംബസമേതം പോയ യാത്രക്കാരാണ് ഇതുസംബന്ധിച്ച് ട്രെയിനില്‍ വച്ച് തന്നെ പരാതിയുമായി എത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായിരുന്നു.

ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരുകയായിരുന്നുവെന്നും പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും യാത്രക്കാരൻ പറഞ്ഞു.

തുടര്‍ന്ന് പരാതി അറിയിച്ചപ്പോള്‍ കാറ്ററിങ് ചുമതലയുണ്ടായിരുന്ന ആളെത്തി കാര്യം വിശദീകരിക്കുകയായിരുന്നു.

ട്രെയിനിനുള്ളിലുള്ള പാറ്റകള്‍ സ്റ്റോറേജ് യൂണിറ്റില്‍ കടന്നുകൂടി ഭക്ഷണ പാക്കറ്റുകളില്‍ കയറിയതാണെന്നും ഭക്ഷണം പാക്ക് ചെയ്യുമ്പോഴുള്ള വീഴ്ചയല്ലെന്നുമാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം.

ട്രെയിനിലായാലും ഭക്ഷണത്തില്‍ പാറ്റകള്‍ കയറുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും തങ്ങള്‍ ഭക്ഷണം പാക്ക് ചെയ്തപ്പോഴല്ല പാറ്റകള്‍ കയറിയതെന്ന ന്യായീകരണം കൊണ്ട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റെയില്‍വെ അധികൃതര്‍ വിശദീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

ഫ്രാൻസിലെ കൂട്ടുകാരി ചതിച്ചു… റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം

ഫ്രാൻസിലെ കൂട്ടുകാരി ചതിച്ചു… റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം കോട്ടയം ∙...

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് ബ്രിട്ടീഷ് സ്വദേശിയായ പിതാവ്

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് പിതാവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള...

ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20...

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

'പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!': പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട്...

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ ‘സമിതി നിർണ്ണയം’ പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും തഴഞ്ഞില്ല

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ 'സമിതി നിർണ്ണയം' പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും...

Related Articles

Popular Categories

spot_imgspot_img