പാരിസ്: പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം. ന്യൂസിഡലൻഡിനെതിരെ 3–2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ 3 പോയിന്റ് നേടി.India’s thrilling victory in the first match of the Paris Olympics
ഇന്ത്യയുടെ അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെയാണ്. സമനിലയിൽ ഒതുങ്ങുമെന്ന് കരുതിയിരിക്കെ കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് നേടിയ ഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വിവേക് സാഗറും മൻദീപ് സിങ്ങും ഗോളടിച്ചു.
കളിയിലെ ആദ്യ ഗോൾ ന്യൂസിലൻഡിന്റെ വകയായിരുന്നു. എട്ടാം മിനിറ്റിലെ ലെയ്ൻ സാമിലൂടെയാണ് മുന്നിലെത്തുന്നത്. 23–ാം മിനിറ്റിൽ ഇന്ത്യയ്ക്കു മത്സരത്തിലെ ആദ്യ പെനൽറ്റി കോർണർ.
അതു ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഫൗൾ. അടുത്ത പെനൽറ്റി കോർണർ. റീബൗണ്ടിൽനിന്നു മൻദീപ് സിങ് ലക്ഷ്യം കണ്ടു (1–1). മൂന്നാം ക്വാർട്ടറിലാണു വിവേക് സാഗറിന്റെ ഗോൾ.
അവസാന ക്വാർട്ടറിൽ തുടരെത്തുടരെ പെനൽറ്റി കോർണർ നേടി ന്യൂസീലൻഡ് ഇന്ത്യൻ ഗോളി ശ്രീജേഷിനെ പരീക്ഷിച്ചു. 53–ാം മിനിറ്റിൽ ഒരു പെനൽറ്റി കോർണർ ഗോളാക്കി ന്യൂസീലൻഡ് കളി സമനിലയാക്കി. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ ലോഭിച്ച പെനൽറ്റി സ്ട്രോക്ക് ക്യാപ്റ്റൻ ഗോളാക്കി വിജയത്തിലേക്കെത്തിച്ചു. 5 അതിഗംഭീര സേവുകൾ നടത്തിയ ഗോളി പി.ആർ.ശ്രീജേഷും തിളങ്ങി.