web analytics

കോഡിംഗ് വിദഗ്ദയായ ധന്യയെ ചതിച്ചത് കഴിഞ്ഞ ആഴ്ച ലോകം നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബൽ ഔട്ടേജ്‌; കൃത്യമായ സമയങ്ങളിൽ തട്ടിപ്പ് മറച്ചിരുന്ന ധന്യ കുടുങ്ങിയതിങ്ങനെ: :

അഞ്ച് വർഷത്തിനിടയിൽ ഇരുപത് കോടിയോളം രൂപ തട്ടിയെടുത്ത ധന്യയുടെ കള്ളക്കളി പുറത്തായത് കഴിഞ്ഞ ആഴ്ച ലോകം നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബൽ ഔട്ടേജിലൂടെ.

സോഫ്റ്റ്‌വെയർ ബാക്ക് എൻഡിലൂടെ കൃത്യമായ സമയങ്ങളിൽ തട്ടിപ്പ് മറക്കാനുള്ള നീക്കങ്ങൾക്ക് തടസ്സമായത് ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബൽ ഔട്ടേജിലൂടെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തിൽ ധാന്യക്ക് തന്‍റെ തട്ടിപ്പ് മറക്കാൻ ആവശ്യമായ നീക്കം നടത്താനായില്ല. (Dhanya was cheated by the Microsoft global outage that the world faced last week)

ധാന്യ മോഹൻ സ്ഥാപനത്തിന്‍റെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ ആപ്പിന്‍റെ നിർമ്മാണത്തിൽ നിർണായക പങ്കാളിയായിരുന്നു. ബി ടെക് പഠനത്തിന് ശേഷം സ്വന്തമായൊരു മൊബൈൽ ആപ്പ് നിർമ്മിച്ച ധന്യ മണപ്പുറത്ത് ജീവനക്കാരിയായി എത്തുകയായിരുന്നു. ജോലി ചെയ്യുന്ന കാലയളവിൽ വിശ്വസ്തയായിരുന്ന ധന്യ തന്‍റെ കോഡിംഗ് മികവാണ് തട്ടിപ്പിന് ഉപയോഗിച്ചത്.

ആപ്പിൻ്റെ ബാക്ക് എൻഡ് നന്നായറിയാവുന്ന ധന്യ സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ നിന്നും തന്‍റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും പിതാവിന്‍റെയും സഹോദരൻ്റെയും അക്കൗണ്ടുകളിലേക്കുമായിരുന്നു പണം ട്രാൻസ്ഫർ ചെയ്തിരുന്നത്.

സോഫ്റ്റ്‌വെയർ ബാക്ക് എൻഡിലൂടെ കൃത്യമായ സമയങ്ങളിൽ തട്ടിപ്പ് മറക്കാനുള്ള നീക്കങ്ങൾക്ക് തടസ്സമായത് ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബൽ ഔട്ടേജിലൂടെ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തിൽ ധാന്യക്ക് തന്‍റെ തട്ടിപ്പ് മറക്കാൻ ആവശ്യമായ നീക്കം നടത്താനായില്ല.

അതേസമയം അക്കൗണ്ടിൽ കണക്കുകൾ ടാലിയാകാതെ വന്നത് സ്ഥാപനത്തിന്‍റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കാൻ സ്ഥാപനം ഏല്പിച്ചതും ധന്യയെ തന്നെയായിരുന്നു. തന്‍റെ തട്ടിപ്പ് പിടിക്കപ്പെടും എന്നറിഞ്ഞതോടെ ധന്യ ഉടൻ ഒളിവിൽ പോകുകയായിരുന്നു.

ധന്യയുടെ അസാധാരണ നടപടിയിൽ കമ്പനിക്ക് സംശയം തോന്നി ധന്യയുടെ ഇടപാടുകൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img