web analytics

49വർഷം മുമ്പ് സൂര്യഭഗവാനെനോക്കി ചെയ്ത സത്യമാണ്, ഇനി മേലാൽ കുട ചൂടില്ലെന്ന്; വെയിലായാലും മഴയായാലും മാത്യുവിന്റെ യാത്രയെല്ലാം മഴനനഞ്ഞ്

വയനാട് തൃശ്ശിലേരിയിലെ കുമ്പളാട്ടുകുന്നേൽ മാത്യു എന്നയാൾ കുട ഉപയോ​ഗിക്കാതെയായിട്ട് വർഷം 49 കഴിഞ്ഞു. ഇത്തരത്തിൽ ഒരു തീരുമാനത്തിൽ മാത്യു എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥ കുറച്ച് വൈകാരികമാണ്. 1975ലെ മഴക്കാലത്ത് മാത്യുവിന് നഷ്‌‌‌ടമായത് ഏഴുകുടകളാണ്. 49 years have passed since Kumbalattukunnel Mathew of Thrissileri, Wayanad did not use an umbrella.

വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ കളഞ്ഞത് രണ്ട് കുടകൾ. പിന്നീട് ഭാര്യയുടെ അച്ഛൻ രണ്ടുതവണയായി വാങ്ങിക്കൊടുത്ത കുടയും താൻ കൊണ്ടുപോയിക്കളഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

കുടയില്ലാതെ വീട്ടിൽവരാൻ പറ്റാഞ്ഞിട്ട് അരിവാങ്ങാൻവെച്ച പൈസയെടുത്ത് കുടവാങ്ങിയിരുന്നു. ഗർഭിണിയായ ഭാര്യയെയും രണ്ടുമക്കളും അടക്കം കുടുംബം അന്നുരാത്രി കിഴങ്ങ്‌ കിളച്ചെടുത്ത് പുഴുങ്ങിയാണ് കഴിച്ചത്. ഭാര്യയുടെ അരഞ്ഞാണം വിറ്റുകിട്ടിയ പണവുമായി സ്വർണം പുതുക്കിവെക്കാൻ കാട്ടിക്കുളം ഗ്രാമീൺ ബാങ്കിൽപ്പോയി. അങ്ങനെലഭിച്ച തുകയിൽനിന്നൊരു കുടകൂടിവാങ്ങി. തിരിച്ചിറങ്ങിയപ്പോൾ കുട കാണാനില്ല.

1975 ജൂലായ് 22-നാണ് മഴയായാലും വെയിലായാലും മാത്യു കുട ചൂടില്ലെന്ന പ്രതിജ്ഞയെടുത്തത്. എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ മഴ പെയ്താൽ ചെറിയമഴയാണെങ്കിൽ അത് നനയും. ടൗണിലും മറ്റുമെത്തിയാൽ കടവരാന്തയിലൂടെയും നടക്കും. ഇനി അതും നടന്നില്ലെങ്കിൽ ഓട്ടോറിക്ഷപിടിക്കും. എന്നാലും കുട വാങ്ങില്ലെന്നത് ഉറച്ച തീരുമാനമാണ്.

അന്നാണ് മാത്യു ആ ചരിത്ര തീരുമാനമെടുക്കുന്നത്. അന്ന് സൂര്യഭഗവാനെനോക്കി ചെയ്ത സത്യമാണ് ഇനി മേലാൽ കുട ചൂടില്ലെന്ന്. അത് മരിക്കും വരെ അങ്ങനെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടവിരുദ്ധപ്രതിജ്ഞയിൽ വീട്ടുവീഴ്ചയില്ലെന്ന് മാത്യു പറഞ്ഞു. ഭാര്യ എൽസി എലിപ്പനിബാധിച്ചു മരിച്ചു.

പിന്നീട് ചെന്നലോടുള്ള ക്ലാരമ്മയെ വിവാഹംചെയ്തു. ക്ലാരമ്മയ്ക്കൊപ്പം തൃശ്ശിലേരി പള്ളിക്കവലയിലുള്ള വീട്ടിലാണ് ഇപ്പോൾ താമസം. എല്ലാദിവസവും കെ എസ് ആർ ടി സി ബസിൽ യാത്രചെയ്യണമെന്ന നിർബന്ധവും മാത്യുവിനുണ്ട്. തൃശ്ശിലേരിയിൽ കെ എസ് ആർ ടി സി ബസ് സർവീസ് തുടങ്ങിയതുമുതൽ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം ആലപ്പുഴ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക്...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ചർച്ച ഇന്നുമുതൽ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ശേഷമുള്ള ഇന്ത്യ-...

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം

രശ്മി ന​ഗ്നയായി നിൽക്കുന്നത് 19കാരനൊപ്പം പത്തനംതിട്ട: കോയിപ്രത്ത് ദമ്പതികൾ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img