ന്യൂഡൽഹി: പുതിയ മോദി സർക്കാരിന്റെ 2024 ലെ ആദ്യ ബജറ്റിൽ കർഷകർക്ക് വലിയ പ്രഖ്യാപനങ്ങൾ. കൃഷി ഗവേഷണത്തിന് സാമ്പത്തീക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി.(1.52 lakh crore for agriculture sector; Organic farming in two years)
എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകരെ ഉൾപ്പെടുത്തിയുള്ള ജൈവകൃഷിക്ക് തുടക്കമിടുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. സർട്ടിഫിക്കേഷനും ബ്രാൻഡിംഗും ഇതിന് ഉറപ്പാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഗവേഷണ സ്ഥാപനങ്ങൾ വഴിയും സന്നദ്ധതയുള്ള ഗ്രാമപഞ്ചായത്തുകൾ വഴിയുമാണ് ഇത് നടപ്പാക്കുക. ആവശ്യാനുസരണം 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി. മുദ്ര വായ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി.