web analytics

വീട്ടിൽ മുട്ടൻ വഴക്ക്; കിണറ്റില്‍ ചാടിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ വലിയ കല്ലിട്ടു;പാതാളകരണ്ടി ഇട്ടിട്ടും കിട്ടിയില്ല; ഒടുവിൽ മുങ്ങിത്തപ്പി നാട്ടുകാരും ഫയർഫോഴ്സും; ഒന്നുമറിയാതെ കൂർക്കം വലിച്ച് സുഖമായി ഉറങ്ങി യുവാവ്

അടൂര്‍: കിണറ്റില്‍ ചാടിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ കല്ലിട്ട് അഗ്നി രക്ഷാ സേനയെയും നാട്ടുകാരെയും വട്ടം കറക്കി യുവാവ്.The youth threw stones in the well to make them think that he had jumped into the well

കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ്(41) കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നുംഅഗ്നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്.

രാത്രി മൂന്നു മണിക്കൂറോളം ആനി ഇവർ കിണറ്റിൽ പരിശോധന നടത്തിയത്. ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാള കരണ്ടി ഉപയോഗിച്ച് പരിശോധന നടത്തുകയും നാട്ടുകാരായ രണ്ടുപേരോടൊപ്പം കിണറ്റില്‍ മുങ്ങി പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല. മൂന്നു മണിക്കൂറോളം തെരച്ചില്‍ നടത്തി അവര്‍ തിരികെ പോയി.

രാത്രി പതിനൊന്നോടെ വീട്ടില്‍ നിന്നും ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. രാത്രി പത്തോടെ വീട്ടില്‍ വഴക്ക് നടന്നിരുന്നതായും പറയുന്നു.

തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ സമീപത്ത് വീണ്ടും തെരഞ്ഞപ്പോള്‍ തൊട്ടടുത്ത ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്. രാത്രി വീടിനു പുറത്തിറങ്ങിയപ്പോള്‍ കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാന്‍ വലിയ കല്ല് കിണറ്റില്‍ ഇട്ടശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു.

അടൂര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷിബു, ശ്രീജിത്ത്, സുജിത്ത്, ദീപേഷ്, റെജി, വേണുഗോപാല്‍ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

Related Articles

Popular Categories

spot_imgspot_img