ലോകത്തിലെ ഏറ്റവും മോശം റേറ്റിംഗ് ഉള്ള 100 ഭക്ഷണ വിഭവങ്ങളുടെ പട്ടിക പുറത്തിറക്കി ടേസ്റ്റ് അറ്റ്‌ലസ്. ബ്‌ളോഡ്പാല്‍റ്റ് (ഫിന്‍ലന്‍ഡില്‍ നിന്നുള്ള ബ്ലഡ് ഡംപ്ലിംഗ്‌സ്), ഹകര്‍ല്‍ (സ്രാവിന്റെ മാംസം കൊണ്ട് തയ്യാറാക്കുന്ന ഐസ്ലന്‍ഡില്‍ നിന്നുള്ള വിഭവം), ബൊക്കാഡില്ലോ ഡി സാര്‍ഡിനാസ് (ടിന്നിലടച്ച മത്തികളുള്ള ഒരു സ്പാനിഷ് സാന്‍ഡ്വിച്ച്) എന്നിവയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. 2024 ജൂലൈയിലെ റാങ്കിംഗ് പ്രകാരമാണ് പട്ടിക പുറത്തിറക്കിയത്.(Taste Atlas Shares Fresh List Of World’s 100 Worst-Rated Dishes)
2024 ജനുവരിയുടെ തുടക്കത്തില്‍ പുറത്തിറക്കിയ പട്ടികയിൽ മലയാളികളുടെ പ്രിയപ്പെട്ട പലഹാരം അച്ചപ്പത്തിന് ഏറ്റവും മോശം റേറ്റിങ്ങാണ് നൽകിയിരുന്നത്. ഈ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും മോശമായ ഭക്ഷണങ്ങളില്‍ ഏഴാമതായാണ് അച്ചപ്പത്തിന്റെ സ്ഥാനം. അച്ചപ്പം കൂടാതെ ഉപ്പുമാവിനും നല്‍കിയത് മോശം റേറ്റിങ്ങാണ്. പട്ടികയില്‍ ഉപ്പുമാവിന്റെ സ്ഥാനം പത്താമതായിരുന്നു.
അതേസമയം ഈ പട്ടിക ഒന്നിനെയും തരംതാഴ്ത്തി കാണിക്കാനല്ലെന്നും മികച്ച ഭക്ഷണ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും ഗൈഡ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച പായസങ്ങളുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ എന്‍ട്രികള്‍ പട്ടികയില്‍ ഇടം നേടിയിരുന്നു. ഭക്ഷണത്തിന്റെയും യാത്രയുടെയും ഓണ്‍ലൈന്‍ ഗൈഡ് ആണ് ടേസ്റ്റ് അറ്റ്‌ലസ്.