ഈ ​മ​നു​ഷ്യ​ൻ സ​ത്യ​മാ​യും നീ​തി​മാ​നാ​യി​രു​ന്നു…ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം

കോ​ൺ​ഗ്ര​സ്​ രാ​ഷ്ട്രീ​യ​ത്തി​ലെ ‘ജ​ന​കീ​യ​ൻ’ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ന്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം. പു​തു​പ്പ​ള്ളി​യു​​ടെ മ​ണ്ണി​ൽ ച​വി​ട്ടി​നി​ന്ന്, മ​ല​യാ​ളി​ക​ളെ​യാ​കെ നെ​ഞ്ചി​ലേ​റ്റി, കേ​ര​ള​ത്തി​ന്‍റെ ‘കു​ഞ്ഞൂ​ഞ്ഞാ’​യി വ​ള​ർ​ന്ന നാ​ടി​ന്‍റെ മ​നം​ക​വ​ർ​ന്ന നേ​താ​വ്.One year of Ummen Chandy’s death

ആ ​ജ​ന്മ​ത്തി​നൊ​പ്പം ചേ​ർ​ത്തു​പ​റ​യാ​നൊ​രു പേ​രി​ല്ലെ​ന്ന​ത്​ വി​യോ​ഗ​ത്തി​ന്​ ഒ​രു​വ​ർ​ഷ​ത്തി​നി​പ്പു​റ​വും രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ അം​ഗീ​ക​രി​ക്കു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​ന്​ ന​ടു​വി​ൽ ജീ​വി​ച്ച നേ​താ​വെ​ന്നാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​യു​​ടെ വി​ശേ​ഷ​ണം. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴു​മെ​ല്ലാം കു​ഞ്ഞൂ​ഞ്ഞി​ന്‍റെ ഓ​ഫി​സി​ലും വീ​ട്ടി​ലും ജ​നം തി​ങ്ങി​ക്കൂ​ടി

ആൾക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മൻ ചാണ്ടി. ആവലാതിക്കാരും അനുയായികളും ആരാധകരുമെല്ലാം ഉമ്മൻ ചാണ്ടി നിൽക്കുന്നിടത്ത് കടൽ തിരപോലെ ഇരച്ചുകയറുമായിരുന്നു. ഇങ്ങനെയൊരു ജനകീയ നേതാവിനെ അതിന് മുമ്പോ ശേഷമോ കേരളം കണ്ടിട്ടില്ല.

സർക്കാർ ചട്ടങ്ങളുടെ കർക്കശ്യത്തിൻ്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കെ എസ് യു വിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംസ്ഥാന
അദ്ധ്യക്ഷസ്ഥാനം വഹിച്ച് ഒരു തലമുറയെ ആവേശത്തോടെ നയിച്ചു.

തുടർച്ചയായി അര നൂറ്റാണ്ടിലേറെ കാലം നിയമസഭാ സമാജികനായി പുതുപ്പള്ളിയെ പ്രതിനീധികരിച്ചപ്പോഴും സ്വതസിദ്ധമായ സൗമ്യതയും അതിൽ ഉൾച്ചേർന്ന മനുഷ്യത്വവും മാഞ്ഞില്ല. തിരക്കുകളും പദവികളും പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ കൂടുതൽ വിനയാന്വതനാക്കി.

പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ യൂണിറ്റ് പ്രസിഡൻ്റിൽ നിന്ന് കേരളത്തിൻ്റെ ഏറ്റവും ജനകീയനായ നേതാവിൽ എത്തിയ ആ രാഷ്ട്രീയ ജീവിതം എന്നും ഒരു തുറന്ന പുസ്തകമായിരുന്നു.
ഇടയ്ക്കുയർന്നു പൊങ്ങിയ വിവാദത്തിൽ പെട്ടപ്പോഴും അതിൽ നിരപരാധി എന്ന് തെളിഞ്ഞപ്പോഴും ഒരേ സൗമ്യഭാവം.

ആരോടും പരാതികളില്ലായിരുന്നു. യാത്രകളിൽ അർദ്ധരാത്രിയിലും ഫയൽ നോക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ജനസമ്പർക്ക പരിപാടിയും കേരളത്തിന് പുതിയ അനുഭവമായിരുന്നു.

കോ​ൺ​ഗ്ര​സ്​ ഗ്രൂ​പ്​ രാ​ഷ്ട്രീ​യ​ത്തി​ൽ ‘എ’ ​ഗ്രൂ​പ്പി​ന്‍റെ സ​ർ​വ സൈ​ന്യാ​ധി​പ​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഗ്രൂ​പ്പി​ന​തീ​ത​നാ​യി കോ​ൺ​ഗ്ര​സി​ന​ക​ത്തും പാ​ർ​ട്ടി​ക്ക്​ അ​തീ​ത​മാ​യി രാ​ഷ്ട്രീ​യ​ക്കാ​രി​ലും വ​ലി​യ സൗ​ഹൃ​ദം സ്ഥാ​പി​ച്ചെ​ടു​ത്തു.

‘അ​തി​വേ​ഗം ബ​ഹു​ദൂ​രം’, ‘വി​ക​സ​ന​വും ക​രു​ത​ലും’ എ​ന്നി​വ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​​ദ്രാ​വാ​ക്യം. വി​ഴി​ഞ്ഞം തു​റ​മു​ഖം ഉ​ൾ​പ്പെ​ടെ അ​ദ്ദേ​ഹ​ത്തി​​ന്‍റെ കൈ​യൊ​പ്പു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളു​മേ​റെ. ഐ​ക്യ​കേ​ര​ള​പ്പി​റ​വി​ക്ക്​ ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി​യി​ല്ലാ​ത്ത ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്​ നേ​രി​ട്ട​ത്.

ഏ​റ്റ​വും വ​ലി​യ ‘​ക്രൗ​ഡ്​ പു​ള്ള​റു​’​​ടെ അ​ഭാ​വം കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണ വേ​ദി​ക​ളി​ൽ പ്ര​ക​ട​മാ​യി ക​ണ്ടു. അ​ങ്ങ​നെ​യൊ​രു നേ​താ​വി​ന്‍റെ പി​ൻ​ബ​ല​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ ക​ത്തി​ച്ചു​നി​ർ​ത്തി​യാ​ണ്​ പാ​ർ​ട്ടി മ​റി​ക​ട​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ കു​റി​ച്ച വാ​ച​കം ഇ​താ​ണ്. ‘ഈ ​മ​നു​ഷ്യ​ൻ സ​ത്യ​മാ​യും നീ​തി​മാ​നാ​യി​രു​ന്നു…’ അ​വി​ടെ​യെ​ത്തു​ന്ന മ​നു​ഷ്യ​ർ​ക്കൊ​പ്പം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളും അ​ത്​ നെ​​ഞ്ചേ​റ്റു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ...

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

Other news

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ബുള്ളറ്റ് യാത്രകൾ മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ, ലഹരി വിറ്റ് ലക്ഷങ്ങളുണ്ടാക്കി യുവതി; ബുള്ളറ്റ് ലേഡിയുടേത് കാഞ്ഞബുദ്ധി

കണ്ണൂർ: കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന...

കാക്കി കണ്ടപ്പോൾ പോലീസാണെന്ന് കരുതി, രണ്ടാം ക്ലാസുകാരൻ അമ്മക്കെതിരെ പരാതിയുമായി എത്തിയത് അഗ്നിശമന സേനയ്ക്ക് മുന്നിൽ

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് അഗ്നിശമന...

ഭർത്താവില്ലാത്ത സമയത്തെല്ലാം അയാൾ വീട്ടിൽ വരാറുണ്ടായിരുന്നു…വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി

വിവാഹിതയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം നിലനിൽക്കില്ലെന്ന് പറഞ്ഞ് ബലാൽസംഗക്കേസ് നിഷ്കരുണം...

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

Related Articles

Popular Categories

spot_imgspot_img