കണ്ണൂർ: കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനരികിൽ നിന്ന് സ്ഫോടകവസ്തു കണ്ടെത്തി. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശേഷിയുള്ളതാണോ ഇതെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്.(Explosive device again in Kannur; found near the house under construction)
നെട്ടയിലാണ് സംഭവം. ഒരു ബക്കറ്റിൽ അഞ്ച് സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. എരിഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ പരിശോധന കർശനമാക്കിയത്. പാനൂർ, മട്ടന്നൂർ, കൂത്തുപറമ്പ് ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു.
Read Also: ബി.ജെ.പി.യുടെ തെറ്റായ നയങ്ങൾ സൈനികരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു ; രാഹുൽ ഗാന്ധി
Read Also: അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്