മാധ്യമങ്ങളും മറ്റ് ഉദ്യോഗസ്ഥരും വേണ്ട; ഇന്നത്തെ ദൗത്യം തുടങ്ങുക സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷം; ജോയി കാണാമറയത്ത് തന്നെ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47)യെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും.The search for Joey, who went missing in Amayizhanchan creek, will continue for the third day today

നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തിരച്ചിലിന് ഇറങ്ങും.

സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.

രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിൽ രാത്രിയോടെ 34 മണിക്കൂർ നീണ്ട രക്ഷാദൗത്യം താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

രക്ഷാദൗത്യത്തിനായി നാവിക സേനയുടെ അഞ്ചു പേരടങ്ങുന്ന സ്‌കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതെന്ന് നേവി അറിയിച്ചിട്ടുണ്ട്.

ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.”

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

Related Articles

Popular Categories

spot_imgspot_img