കൊച്ചി: മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ. ഓൺലൈൻ വസ്ത്ര വിപണിയിലെ പ്രമുഖരായ ഹെറിറ്റേജ് ലൂംസിൻ്റ മൂവാറ്റുപുഴ ഷോറും ഉദ്ഘാടനത്തിനാണ് താരം എത്തുന്നത്.Heritage Looms Muvatupuzha Shore will also be inaugurated by Prayaga Martin
മൂവാറ്റുപുഴ നിർമല കോളജിന് സമീപത്താണ് ഹെറിറ്റേജ് ലൂംസ് പ്രവർത്തനം തുടങ്ങുന്നത്. രാവിലെ 11.30നാണ് ഉദ്ഘാടനം. പ്രീമിയം വസ്ത്രങ്ങളുടെ അമൂല്യശേഖരമാണ് ഹെറിറ്റേജ് ലൂംസ് ഒരുക്കിയിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ഷോറൂമാണ് ഹെറിറ്റേജ് ലൂംസ് മൂവാറ്റുപുഴയിൽ തുടങ്ങുന്നത്. ലോകോത്തര നിലവാരമുള്ള വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രീമിയം വസ്ത്രങ്ങളുടെ ഓൺലൈൻ വിപണിയിലും മേളകളിലും ഇതിനകം തന്നെ സജീവ സാന്നിധ്യമായി മാറിയ ബ്രാൻഡ് ആണ് ഹെറിറ്റേജ് ലൂംസ്. മൾട്ടി ബ്രാൻഡഡ് പ്രീമിയം വസ്ത്രങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി മൂവാറ്റുപുഴ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടിയാണ് ഉദ്ഘാടനത്തിനെത്തുന്ന പ്രയാഗ മാര്‍ട്ടിന്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും ചെറിയ ചില ഇടവേളകളും നടി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയവുമായി സജീവമായി കൊണ്ടിരിക്കുകയാണ് പ്രയാഗ.
ഇടവേളയ്ക്ക് ശേഷമുള്ള പ്രയാഗയുടെ തിരിച്ചുവരവ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു. ആദ്യം തലമുടിയിലൊരു മാറ്റമാണ് നടി കൊണ്ട് വന്നത്.
ഹെയര്‍ കളര്‍ ചെയ്ത് ഞെട്ടിക്കുന്നൊരു ലുക്കിലേക്ക് നടി മാറി. ശരിക്കും ഇത് പ്രയാഗ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കും നടി എത്തിയിരുന്നു.
എന്നാല്‍ പിന്നീടും വേറിട്ട ലുക്കിലെത്തിയും മുടി മുറിച്ചുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ അഭിനയിച്ച അവസാന ചിത്രങ്ങള്‍.