കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ അഞ്ജന ചന്ദ്രൻ ആണ് മരിച്ചത്. The woman who was being treated for jaundice died
എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 76 ദിവസമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. മഞ്ഞപ്പിത്തം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല.
വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.