തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ തിരച്ചിൽ നടത്തിയതിനെ തുടർന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.(5kg ganja was seized in thrissur railway station)
ഇന്ന് രാവിലെ 11 മണിയോടെ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. അതേസമയം പ്രതിയെ പിടികൂടാൻ ആയിട്ടില്ല. ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.
Read Also: അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പങ്കെടുക്കില്ല
Read Also: ഇഷ്ടക്കാരുടെ ഇഷ്ടം നടക്കട്ടെ; സിഡിറ്റ് ഡയറക്ടർ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നൽകി