ആ​ദ്യം സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി, പി​ന്നാ​ലെ അ​രി​യും; അന്നമൂട്ടുന്നവരുടെ അന്നംമുട്ടി; ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷണി​യി​ൽ

വി​ശ​പ്പു​ര​ഹി​ത കേ​ര​ളം ല​ക്ഷ്യ​മി​ട്ട് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷണി​യി​ൽ. സ​ർ​ക്കാ​ർ കൈ​മ​ല​ർ​ത്തി​യ​തോ​ടെ അ​ന്ന​മൂ​ട്ടു​ന്ന​വ​രു​ടെ അ​ന്നം​മു​ട്ടു​ന്ന സ്ഥി​തി​യാ​ണ്. നാലുവർഷം മു​മ്പാ​ണ് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 രൂ​പ​ക്ക് ഊ​ൺ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ​ക​ൾ​ക്കാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പ്.Janakeya hotels under threat of closure

ആ​ദ്യം സ​ബ്സി​ഡി നി​ർ​ത്ത​ലാ​ക്കി. പി​ന്നാ​ലെ അ​രി​യും. ഇ​തോ​ടെ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ൻറെ വ​ക്കി​ലാ​ണി​പ്പോ​ൾ. സ​ബ്സി​ഡി ഇ​ന​ത്തി​ൽ സ​ർ​ക്കാ​റി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ​ക​ൾ​ക്ക് കി​ട്ടാ​നു​ള്ള​ത്. കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് സ​ബ്‌​സി​ഡി വി​ല​യി​ൽ ന​ൽ​കി​യി​രു​ന്ന അ​രി നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ.

ഊ​ണി​നു സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്ന 10 രൂ​പ സ​ബ്‌​സി​ഡി​യാ​ണ്​ നി​ർ​ത്ത​ലാ​ക്കി​യ​ത്. അ​രി​വി​ല ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ പൂ​ട്ടേ​ണ്ട ഗ​തി​യി​ലാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ. കി​ലോ​ക്ക്​ 40 രൂ​പ​ക്ക്​ മു​ക​ളി​ലാ​യി ഇ​പ്പോ​ഴ​ത്തെ അ​രി വി​ല. ഇ​തു വാ​ങ്ങി വേ​ണം 35 രൂ​പ​ക്ക്​ ഊ​ണ് ന​ൽ​കാ​ൻ. പ​ണ​മ​ട​ച്ചു അ​രി​വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ബ്‌​സി​ഡി അ​രി നി​ർ​ത്ത​ലാ​ക്കി​യെ​ന്ന് മി​ക്ക​വ​രും അ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം നി​ർ​ത്ത​ലാ​ക്കി​യ ഊ​ണി​ൻറെ സ​ബ്‌​സി​ഡി ഇ​ന​ത്തി​ലും ല​ക്ഷ​ങ്ങ​ളാ​ണ് കി​ട്ടാ​നു​ള്ള​ത്. ഇ​തോ​ടെ ക​ട​ത്തി​ന് മു​ക​ളി​ൽ ക​ട​ത്തി​ലാ​ണി​വ​ർ. പ​ച്ച​ക്ക​റി​ക്കും പ​ല​ച​ര​ക്കി​നും മീ​നി​നും എ​ല്ലാം വി​ല കു​തി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ പ​റ​യു​ന്നു.

അ​രി​യു​ടെ പ്ര​തി​സ​ന്ധി അ​റി​യി​ച്ച​പ്പോ​ൾ ഊ​ണി​നു വി​ല​കൂ​ട്ടാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​ത് താ​ങ്ങാ​നാ​വി​ല്ലെ​ന്ന് ജ​ന​കീ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. സ​ർ​ക്കാ​ർ കൊ​ട്ടി​ഗ്​​ഘോ​ഷി​ച്ച​ള ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ നി​ര​വ​ധി കു​ടും​ബ​ശ്രീ വ​നി​ത​ക​ളെ ക​ട​ക്കെ​ണി​യി​ലാ​ക്കി അ​വ​സാ​ന​ത്തെ ഷ​ട്ട​റി​നും പൂ​ട്ടു​വീ​ണു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി

വിഎസ്സിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ അവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

Related Articles

Popular Categories

spot_imgspot_img