web analytics

കലാമണ്ഡലത്തിൽ ഇനി മുതൽ നോൺ വെജ് ഭക്ഷണങ്ങളും ലഭിക്കും; ചിക്കൻ ബിരിയാണി ഒരു തുടക്കംമാത്രം; മെനുവിൽ കൂടുതൽ മാറ്റങ്ങൾ ഇനി പ്രതീക്ഷിക്കാമെന്ന് സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ

തൃശൂർ: ഇനി മുതൽ കലാമണ്ഡലത്തിൽ നോൺവെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികൾ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തിൽ ഇന്നലെ ചിക്കൻ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കാമ്പസിൽ നോൺ വെജ് ഭക്ഷണം അനുവദിക്കുന്നത്.Non-veg food will also be available at Kalamandalam from now on

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ ചിക്കൻ ബിരിയാണിയാണ് കാന്റീനിൽ വിളമ്പിയത്. 1930 ൽ സ്ഥാപിതമായ കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികൾ അനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോൺ വെജ് ഉൾപ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.

ചിക്കൻ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും മെനുവിൽ കൂടുതൽ മാറ്റങ്ങൾ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാർത്ഥിയും സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാനുമായ അനുജ് മഹേന്ദ്രൻ പറഞ്ഞു.

അതേസമയം ഫാക്കൽറ്റി അംഗങ്ങൾ അടക്കം ഒരു വിഭാഗം കാമ്പസിൽ നോൺ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തി. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ഓയിൽ തെറാപ്പിക്ക് വിധേയമാകുമ്പോൾ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം.

ശരീരത്തിന്റെ വഴക്കവും ആരോഗ്യവും നിലനിർത്താൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ചികിത്സകൾ രൂപകൽപന ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികൾ എല്ലാ ദിവസവും അവയ്ക്ക് വിധേയരാകണം. ഈ സമയത്ത്, ലഘുഭക്ഷണം കഴിക്കണമെന്നാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ കാമ്പസിൽ ആയിരിക്കുമ്പോൾ അത് കഴിക്കരുതെന്ന് ഫാക്കൽറ്റി അംഗം പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ Sukhoi...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം കോഴിക്കോട്:...

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്…

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്… തൊടുപുഴ:...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ...

Related Articles

Popular Categories

spot_imgspot_img