web analytics

ഒരാളും താമസത്തിനില്ലെങ്കിലും കാവൽ വേണമല്ലോ; ഒന്നിനും സ്ഥലമില്ലെങ്കിൽ എന്തു ചെയ്യും; മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെ സുരക്ഷ ചുമതലയുള്ള പോലീസുകാരുടെ ഒരു അവസ്ഥ നോക്കണെ…

കണ്ണൂർ: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ലെന്ന് ആക്ഷേപം.It has been alleged that there is not even a toilet facility for the army personnel doing residence duty at the Chief Minister’s house in Pinarayi

ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിൽ ആവശ്യം.

സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഉന്നയിക്കാൻ തയാറാക്കിയ അ‍ജൻഡയിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി ജില്ലാ സെക്രട്ടറി വി.സിനീഷ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ (കരട്) പറയുന്നു.

മുഖ്യമന്ത്രിയും കുടുംബവും വല്ലപ്പോഴുമാണ് താമസിക്കുന്നതെങ്കിലും വീട്ടുപരിസരത്ത് മുഴുവൻ സമയവും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

ഒരു എസ്ഐയും 2 സിവിൽ പൊലീസ് ഓഫിസർമാരും അടങ്ങുന്ന സംഘത്തിനാണു ഡ്യൂട്ടി. ഇവർ വീടിനു വെളിയിൽ ജീപ്പ് പാർക്ക് ചെയ്ത് റോഡിലാണു കഴിയുന്നത്. ശുചിമുറിസൗകര്യം ഇല്ലാത്തതിനാൽ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നതെന്നാണു വിവരം.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

Related Articles

Popular Categories

spot_imgspot_img