ഉത്തർപ്രദേശ്: ഡ്യൂട്ടിക്കിടെ കുരങ്ങുമായി റീൽ ചിത്രീകരിച്ച ആറ് നഴ്സുമാരെ സസ്‌പെൻഡ് ചെയ്തു. ബഹ്റൈച്ചിലെ സർക്കാർ വനിതാ ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്‌പെൻഡ് ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.(Reel with monkey; six nurses suspended)
നഴ്‌സുമാർ ഏപ്രൺ ധരിച്ച് ആശുപത്രി കസേരകളിൽ ഇരുന്നു കുരങ്ങൻ കുട്ടിയുമായി കളിക്കുന്നത് വീഡിയോയിൽ കാണാം. ആശുപത്രിയിലെ ഗൈനക്കോളജി, ഒബ്‌സ്റ്റട്രിക്‌സ് വിഭാഗത്തിലാണ് സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചതെന്ന് മഹർഷി ബാലർക്ക് ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ എം.എം ത്രിപാഠി പറഞ്ഞു. അഞ്ചംഗ ഡോക്ടർമാരുടെ സമിതി വിഷയം അന്വേഷിക്കുകയാണെന്നും ഡോക്ടർ അറിയിച്ചു.
അഞ്ജലി, കിരൺ സിങ്, ആഞ്ചൽ ശുക്ല, പ്രിയ റിച്ചാർഡ്, പൂനം പാണ്ഡെ, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് നഴ്‌സുമാർ കുരങ്ങിനെ ഉപയോഗിച്ച് റീലുണ്ടാക്കുകയും ജോലിയിൽ അശ്രദ്ധ കാണിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് മെഡിക്കൽ കോളേജിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പ്രിൻസിപ്പൽ ഉത്തരവിൽ പറഞ്ഞു.
Read Also: വിരാട് കോലിയും കുടുംബവും ഇന്ത്യ വിടുന്നു; യു.കെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ടുകൾ
Read Also: മീൻ വില കുറച്ചു നൽകിയതിനെ ചൊല്ലി തർക്കം; യുവാവിനെ വളഞ്ഞിട്ടു തല്ലി ആൾക്കൂട്ടം