സിംബാബ്‌വെയ്‌ക്കെതിരായ ട്വൻ്റി20 ഐ അരങ്ങേറ്റത്തിൽ താൻ ഡക്ക് ഔട്ട് ആയപ്പോൾ തൻ്റെ മെൻ്റർ യുവരാജ് സിംഗ് സന്തോഷിച്ചെന്ന് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. “ഞാൻ ഡക്കിന് പുറത്തായപ്പോൾ യുവരാജ് സിംഗ് വളരെ സന്തോഷവാനായിരുന്നു”: കന്നി ടി20 ഐ സെഞ്ചുറിക്ക് ശേഷം അഭിഷേക് ശർമ്മ പറഞ്ഞതായി ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. (Yuvraj Singh delighted when he got out for a duck on T20I debut against Zimbabwe: abhishek sharma)
ആതിഥേയരായ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ 13 റൺസിന് 13 റൺസിന് പരാജയപ്പെട്ടപ്പോൾ, തൻ്റെ അരങ്ങേറ്റം കുറിക്കുന്ന അഭിഷേക് ഡക്ക് ഔട്ട് ആയിരുന്നു.
“ഞാൻ പൂജ്യത്തിന് പുറത്തായപ്പോൾ അദ്ദേഹം സന്തോഷിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്നാൽ എനിക്കുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇതൊരു പുതിയ തുടക്കം ആവട്ടെ എന്നാണ് അദ്ദേഹം ആശംസിച്ചത്. എന്റെ സെഞ്ച്വറി നേട്ടത്തിൽ എന്റെ കുടുംബത്തെ പോലെ അദ്ദേഹവും വളരെ സന്തോഷവാനും അഭിമാനമുള്ളവനും ആയിരിക്കണം”. അഭിഷേക് ശർമ പറഞ്ഞു.
കളിക്കളത്തിൽ മാത്രമല്ല പുറത്തും തനിക്ക് പിന്തുണ നൽകുന്നത് യുവരാജ് സിംഗ് ആണ് എന്നാണ് അഭിഷേക് ശർമ പറയുന്നത്. സെഞ്ചുറി നേടിയ കളിക്കുശേഷം യുവരാജ് സിംഗ് തന്നെ വിളിച്ചിരുന്നതായും അഭിഷേക് പറയുന്നു.
“ഞാൻ വളരെയേറെ അഭിമാനിക്കുന്നു.ഇത് നീ അർഹിച്ച വിജയം തന്നെ. ഇത്തരം ഇന്നിംഗ്സുകൾ കളിക്കാൻ ഇതൊരു തുടക്കമാവട്ടെ”. യുവരാജ് സിംഗ് ആശംസിച്ചതായി അഭിഷേക് പറയുന്നു.
ഒന്നാം മത്സരത്തിലെ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ ഇന്ത്യ ശക്തമായി തിരിച്ചു വന്നിരുന്നു. വിജയത്തിൽ നിർണായകമായത് അഭിഷേക് ശർമയുടെ 47 പന്തിൽ 100 റൺസ് എന്ന കന്നി സെഞ്ച്വറി ആണ്. 47 പന്തിൽ പുറത്താക്കാതെ 77 റൺസ് നേടിയ ഋതുരാജ്നൊപ്പം രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമ്മ നേടിയ 147 റൺസ് ആണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.









