web analytics

കത്വയിൽ വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം: നാല് ജവാന്മാർക്ക് വീരമൃത്യു; ആറു പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണത്തിൽ കരസേനയുടെ നാല് സൈനികർക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കത്വയിൽനിന്ന് 150 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മച്ചേദി – കിന്ദ്‍ലി – മൽഹാർ റോഡിൽ പതിവ് പരിശോധന നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. (Four soldiers killed, six injured in terrorist ambush in Kathua district)

സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകര‍ർ തൊട്ടുപിന്നാലെ വെടിയുതി‍ർക്കുകയായിരുന്നു. സൈനികർ തിരിച്ചടി നൽകാൻ ശ്രമിച്ചെങ്കിലും ഭീകരർ സമീപത്തെ വനത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടങ്ങി. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി സുരക്ഷാ സേനാ വ‍ൃത്തങ്ങൾ അറിയിച്ചു.

ജമ്മു മേഖലയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച കരസേനയടെ ക്യാംപിന് നേരെയായിരുന്നു ഭീകര‍ർ ആക്രമണം നടത്തിയത്. ഈ സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ രണ്ട് ഏറ്റുമുട്ടലുകളിൽ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More: ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടു; അമ്മയുടെ കയ്യിൽ നിന്നും തെറിച്ചു വീണു, 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Read More: ഒളിംപിക്‌സിന് ഒരുങ്ങി ഇന്ത്യ; പിവി സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും

Read More: ദ്വിദിന റഷ്യന്‍ സന്ദര്‍ശനം; മോ​ദി മോസ്ക്കോയിലെത്തി; പുടിനുമായി കൂടിക്കാഴ്ച നടത്തും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img