മാന്നാർ കല കൊലപാതകക്കേസ്; കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മാന്നാർ കല കൊലപാതകക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ രംഗത്തെത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാൾ പറയുന്നു. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. 15 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തിൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടൽ. (Mannar Kala murder case; Witnesses with further disclosure)

ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മുരളീധരനും സോമനും എസ്എന്‍ഡിപിയുടെ മുൻ പ്രസിഡന്‍റുമാരാണ്. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും വരുന്നുണ്ട്.

അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക.

ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂർ കോടതിയിൽ അപേക്ഷ നൽകും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

Related Articles

Popular Categories

spot_imgspot_img