web analytics

ചൈനയുടെ ചങ്ക് തകർക്കാൻ ഇന്ത്യയുടെ വജ്രായുധം; പർവതങ്ങളിലേക്ക് ഓടിക്കയറും; തീപാറുന്ന 105 എം എം വെടിയുണ്ടകൾ; സേനയ്‌ക്ക് കരുത്തേകാൻ സോരാവർ ലൈറ്റ് ടാങ്ക്

ന്യൂഡൽഹി: ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ കല്പന ചെയ്ത യുദ്ധ ടാങ്ക് സോറവാർ പരീക്ഷിച്ചു. വൻ വിജയം.India has developed the world’s best mountain climbing tank

തീപാറുന്ന 105 എം എം വെടിയുണ്ടകൾ കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് പായിക്കും. ലഡാക്കിലും പാക്ക് അതിർത്തിയിലും ഇത് വ്യന്യസിപ്പിക്കും. 25 ടൺ ആണ്‌ ടാങ്കിന്റെ ഭാരം. സാധാരണ ടാങ്കുകൾക്ക് 50 ടൺ ഭാരമുണ്ട്.

എന്നാൽ ചീറ്റ പുലിപോലെ പർവതം കയറാനാണ്‌ ഭാരം 25 ടൺ ആക്കിയത്. പർവതങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും പ്രതിരോധം തീർക്കുന്ന ലൈറ്റ് ടാങ്കായ സോരാവറിന്റെ ആദ്യ പതിപ്പിന്റെ അനാച്ഛാദനം നടന്നു. ഡിആർഡിഒ മേധാവി സമീർ വി കാമത്ത് ഗുജറാത്തിലെ എൽ ആൻഡ് ടിയുടെ ഹസിറ ഫെസിലിറ്റിയിൽ ടാങ്കിന്റെ ആദ്യ പ്രോട്ടോടൈപ്പ് അവലോകനം ചെയ്തു.

ലാർസൻ ആൻഡ് ടൂബ്രോയും ഡിഫൻസ് റിസർച്ച് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ‌സംയുക്തമായാണ് 25 ടൺ ഭാരമുള്ള ടാങ്ക് രണ്ട് വർഷം കൊണ്ട് നിർമിച്ചത്.

ഇന്ത്യൻ സൈന്യത്തിനായി 354 ലൈറ്റ് ടാങ്കുകളാകും നിർമിച്ച് നൽകുക. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ടാങ്ക് നിർമിച്ചതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർ പറഞ്ഞു. 2027-ൽ സേനയ്‌ക്ക് കൈമാറാൻ സാധിക്കുമെന്നാണ് വിവരം.

യഥാർത്ഥ നിയന്ത്രണ രേഖയിലും മറ്റ് വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിലും സോരാവർ വിന്യസിക്കുമെന്നും വാണിജ്യ ഉത്പാദനത്തിലേക്ക് കടക്കുന്നതിന് മുൻപ് മരുഭൂമികളിലും പർവതങ്ങളിലും നടത്തുന്ന പരീക്ഷണങ്ങളിൽ കഴിവ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ്, പാക് അതിർത്തിയിലാകും സോരാവർ പ്രതിരോധവലയം തീർക്കുക.

105 എംഎം വെടിയുണ്ടകളെ കിലോമീറ്ററുകൾക്കപ്പുറമെത്തിക്കാൻ സോരാവറിന് സാധിക്കും. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ ടാങ്കിന് 25 ടൺ ഭാരമേയുള്ളൂ. ഉയർന്ന പ്രദേശങ്ങളിൽ ഞൊടിയിടയിൽ കയറാനാണ് ഭാരം കുറച്ചി‌രിക്കുന്നത്. കുത്തനെയുള്ള കയറ്റങ്ങളിൽ പെട്ടെന്ന് സഞ്ചരിക്കാനും നദികളും മറ്റും മുറിച്ച് കടക്കാനും ഇതിന് സാധിക്കും.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡ്രോൺ ഇൻ്റഗ്രേഷൻ, ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയ അത്യുധുനിക സൗകര്യങ്ങൾ‌ സോരാവറിലുണ്ടാകും. ല‍ഡ‍ാക്കിലും ടിബറ്റിലും ഇന്ത്യൻ സൈന്യത്തെ നയിച്ചിരുന്ന ജനറലായിരുന്ന സോരാവർ സിം​ഗിന്റെ ബഹുമാനാർത്ഥമാണ് ലൈറ്റ് ടാങ്കിന് ‘സോരാവർ’ എന്ന പേര് നൽകിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

Other news

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ പയ്യന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ണൂർ:...

Related Articles

Popular Categories

spot_imgspot_img