തിരുവനന്തപുരത്ത് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. വിതുര – ബോണക്കാട് റോഡിലാണ് സംഭവം. ആനയുടെ ആക്രമണത്തിൽ നിന്നും ദമ്പതികൾ രാഖിക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത എന്നിവർക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ച ബൈക്ക് കാട്ടാന തകർത്തു. ദമ്പതികൾ ഓടി രക്ഷപെട്ടു. (wild elephant attack on couple in Thiruvananthapuram)
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വിതുരയിൽ നിന്നും ബോണക്കാടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. കാണിത്തടം ചെക്പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവിൽ വച്ചാണ് കാട്ടാനയെ കണ്ടത്.
ഉടനെ ബൈക്ക് നിര്‍ത്തി താഴേയ്ക്ക് ഓടി.
ഇതിനിടെ കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യിൽ എടുത്തെറിഞ്ഞു. പിന്നീട് കാട്ടാന കാട്ടിലേക്ക് പോയി. പേടിച്ചരണ്ട ദമ്പതികളെ വനം വകുപ്പ് അധികൃതർ കെഎസ്ആർടിസി ബസിൽ ബോണക്കാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു.