ഉപയോഗശേഷം യാതൊരു നിയന്ത്രണവുമില്ലാതെ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യം കരയിലെയും കടലിലെയും മറ്റ് ജീവജാലങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് വിവിധ സംഭവങ്ങളിലൂടെ നാം കാണുന്നതാണ്. കഴിഞ്ഞ ദിവസം സുശാന്ത നന്ദ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പങ്കുവച്ച ഒരു വീഡിയോ അത്തരത്തിൽ ഒന്നാണ്. മനുഷ്യന്റെ ധാർഷ്ട്യവും അഹങ്കാരവും മൂലം മറ്റു ജീവികൾ നേരിടുന്ന ദുരന്തത്തിന്റെ അവസാന ഉദാഹരണം. (Cobra trapped after swallowing cough syrup bottle)
കഫ് സിറപ്പിന്റെ കുപ്പി ഇരയാണെന്നു കരുതി വിഴുങ്ങിയ മൂർഖൻ പാമ്പിനെ വീഡിയോ ആണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ കഫ് സിറപ്പിന്റെ കുപ്പി വിഴുങ്ങി വെപ്രാളത്തിൽ പാതിവഴിയില്‍ ശ്വാസം കഴിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന മുർഖനെ കാണാം.
സുശാന്ത നന്ദ ഇങ്ങനെ എഴുതി, ‘ ഭുവനേശ്വറിൽ ഒരു സാധാരണ മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങി, അത് വീണ്ടെടുക്കാൻ പാടുപെടുകയായിരുന്നു. സ്നേക്ക് ഹെൽപ് ലൈനിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ അപകടസാധ്യത ഉണ്ടായിട്ടും റിസ്കോടെ കുപ്പിയുടെ അടിഭാഗം വിടുവിക്കാന്‍ താഴത്തെ താടിയെല്ല് സൗമ്യമായി വികസിപ്പിക്കുകയും വിലയേറിയ ഒരു ജീവൻ രക്ഷിക്കുകയും ചെയ്തു. അഭിനന്ദനങ്ങള്‍’.
വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഏറെ ശ്രദ്ധയോടെ സന്നദ്ധപ്രവര്‍ത്തകന്‍ മൂര്‍ഖന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ അതിനെ സഹായിക്കുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ കഴിയുന്നു. ഇതിന് പിന്നാലെ പാമ്പ് ഇഴഞ്ഞ് പോകുന്നതും വീഡിയില്‍ കാണാം.